0%

Chapter Title : ആദിത്യഹൃദയം 6 [അഖിൽ]

Author : Kambikathakal Read All Parts 1.6K
നോക്കുവാൻ വേണ്ടി തൊട്ട് പുറക്കിലുള്ള വലിയ മരത്തിലേക്ക് നോക്കി… മരത്തിലേക്ക് നോക്കിയ ആമിയും ആദിയും തങ്ങളുടെ അടുത്തുള്ള ഏറുകത്തി കണ്ടതും ഒരേപോലെ ഞെട്ടി… അവർ ആ കത്തി വന്ന വഴി നോക്കിയതും ആ കാഴ്ച്ച കണ്ട് ആമിയും ആദിയും ശരിക്കും പേടിച്ചു… ഒൻപത് കറുത്ത വസ്ത്രധാരികൾ കുറച്ചു ദൂരെ നിന്നും അവരെ തന്നെ നോക്കി നിൽക്കുന്നു…
ആ കാഴ്ച്ച കണ്ടതും ഒട്ടും താമസിക്കാതെ ആദി ആമിയുടെ കൈയിൽ പിടിച്ചു… എന്നിട്ട് അവളെയും കൊണ്ട് അവരുടെ എതിർ ദിശയിലേക്ക് വേഗത്തിൽ ഓടി….. അവർ ഓടുന്നത് കണ്ടതും ആ കറുത്ത വസ്ത്രധാരികൾ എല്ലാവരും ഒരേപോലെ ചിരിച്ചു…. പ്രാണരക്ഷാർത്ഥം ഓടുന്ന ആമിയെയും ആദിയെയും അവർ ഒരു നിമിഷം നോക്കി നിന്നു… എന്നിട്ട് അവരും പതിയെ അവരുടെ പിന്നാലെ ഓടി… വേട്ടമൃഗത്തെ വേട്ടയാടുന്ന പോലെ അവർ ആമിയെയും ആദിയെയും വേട്ടയാടികൊണ്ടിരുന്നു… ആദിയും ആമിയും അവർക്ക് കഴിയാവുന്ന അത്രയും വേഗത്തിൽ ഓടിക്കൊണ്ടിരുന്നു…. ആദി വേഗത്തിൽ ഓടുന്നതിനിടക്ക് തിരിഞ്ഞു നോക്കിയപ്പോൾ ആ കറുത്ത വസ്ത്രധാരിക്കൾ അവരുടെ പിന്നാലെ തന്നെ തീവ്രഗതിയിൽ അടുത്തുകൊണ്ടിരിക്കുന്നു…. പിന്നെയും കുറച്ചു ദൂരം കൂടെ ആമിയും ആധിയും ഓടി…. ആ കറുത്ത വസ്ത്രധാരികൾ ഈ സമയം ആമിയെയും ആദിയെയും പിടിക്കുവാനായി അവരുടെ ഇരു വശത്ത് കൂടെ വേഗത്തിൽ ഓടിതുടങ്ങി…. പെട്ടനാണ് ഓടുന്നതിനിടക്ക് താഴെ കിടക്കുന്ന മര തടിയിൽ കാൽ തട്ടി ആമി താഴെ വീണത്…. ആമി വീണതും അവളുടെ കൈയിൽ മുറുകെ പിടിച്ചിരുന്നത് കൊണ്ട് ആദിയും പെട്ടന്ന് അടി തെറ്റി താഴെ വീണു…. ആദി വീണു കിടന്നിരുന്ന സ്ഥലത്ത് നിന്നും വേഗം തന്നെ

💬 Comments

View all comments