0%

Chapter Title : ആദിത്യഹൃദയം 6 [അഖിൽ]

Author : Kambikathakal Read All Parts 1.6K
എഴുന്നേറ്റു എന്നിട്ട് ആമിയോട്… "ആമി എഴുന്നേൽക്ക്…. ഇത് കാടാണ് വീടല്ല….. എങ്ങിനെയൊക്കെയോ രക്ഷപ്പെട്ടു… നമ്മുക്ക് വേഗം തന്നെ എസ്റ്റേട്ടിലേക്ക് എത്തണം…. നി എഴുന്നേറ്റെ കളിക്കാതെ… " അത് പറഞ്ഞുകൊണ്ട് ആദി പതിയെ ആദിയുടെ കൈ ആമിയുടെ അടുത്തേക്ക് നീട്ടി… ആമി ആദിയെ നോക്കി ചിരിച്ചു… എന്നിട്ട് പതിയെ ആദിയുടെ കൈയിൽ പിടിച്ചു എഴുന്നേറ്റു…. ഇതേസമയം തന്നെയാണ് ആ കറുത്ത വസ്ത്രധാരിക്കൾ അവിടേക്ക് നടന്നടുത്തത്…. ആ തിളങ്ങി നിൽക്കുന്ന പുഷ്പങ്ങൾക്ക് ഇടയിലൂടെ അവർ ആമിയെയും ആദിയെയും കണ്ടു…. അവരെ കണ്ടതും കൂട്ടാളികളിൽ ഒരുത്തൻ അവരുടെ അടുത്തേക്ക് ഓടുവാൻ തുടങ്ങിയതും അവരുടെ സംഘത്തിലെ മേൽനോട്ടം വഹിക്കുന്ന വ്യക്തി അവനെ തടഞ്ഞു…. എന്നിട്ട് അവനോട്….. "അന്വേഷിച്ചു കണ്ടുപിടിച്ച നിധിയല്ലേ അവർ… പെട്ടന്ന് പോയി അവരെ പിടിച്ചാൽ എന്താണ് കിട്ടുന്നത്…. ഒന്നും കിട്ടില്ല… അവരെ വേട്ടയാടി പിടികൂടണം… അവരെ ഭയത്താൽ കീഴ്പ്പെടുത്തണം….. അവരുടെ പ്രതീക്ഷകളെല്ലാം അസ്തമിച്ചിട്ട് വേണം അവരെ പിടികൂടുവാൻ… " അത് പറഞ്ഞു തീർന്നതും അയാൾ പറഞ്ഞതിന്റെ പൊരുൾ എല്ലാവർക്കും മനസിലായി… ഒട്ടും താമസിക്കാതെ തന്നെ കൂട്ടത്തിലെ ഒരുത്തൻ അവരുടെ നേരെ തൻ്റെ കൈയിലുള്ള ഏറുകത്തി എടുത്തു അവരുടെ പിന്നിലുള്ള മരത്തെ ലക്ഷ്യമാക്കി അവൻ ആ കത്തി എറിഞ്ഞു…. ആമി ആദിയുടെ കൈയിൽ പിടിച്ചു എഴുന്നേറ്റു… എന്നിട്ട് ആദിയോട് സംസാരിക്കാൻ തുടങ്ങിയതും…. പെട്ടന്ന് തന്നെ അവരുടെ രണ്ടുപേയുടെയും മുഖത്തിൻ്റെ നടുവിലൂടെ അയാൾ എറിഞ്ഞ കത്തി വേഗത്തിൽ കടന്നു പിന്നിലുള്ള മരത്തിൽ കുത്തി കയറി….. പെട്ടന്ന് എന്തോ തങ്ങളുടെ അടുത്തുകൂടെ കടന്നു പോയി എന്ന് മനസിലായതോടെ.. ആമിയും ആദിയും അത് എന്താണ് എന്ന്

💬 Comments

View all comments