0%

Chapter Title : ആദിത്യഹൃദയം 6 [അഖിൽ]

Author : Kambikathakal Read All Parts 1.6K
ആ ഗർത്തത്തിൽ വീണപ്പോൾ തന്നെ മരിച്ചിട്ടുണ്ടാവും . . അല്ലെങ്കിൽ ഈ സമയം പടിഞ്ഞാറെ ഗുഹാമുഖത്തിൽ എത്തിയിട്ടുണ്ടാവും…. അതുമല്ലെങ്കിൽ ഗുഹയിലേക്ക് പോയിയിരിക്കുന്ന നമ്മുടെ കൂട്ടാളികളുടെ കൈയിൽ അകപ്പെട്ടിട്ടുണ്ടാവും…. " ഇതെല്ലാം കേട്ട് നിന്ന ആ വ്യക്തി എല്ലാവരോടുമായി പറഞ്ഞു… "അവർ ഇവിടെ തന്നെയുണ്ടാവും…. നമുക്ക് എത്രയും വേഗം തന്നെ കിഴക്കേ ദിശയിലേക്ക് പോകണം…. പോകുന്നു വഴിക്ക് അവളെയും അവനെയും നമ്മുടെ കൈയിൽ തന്നെ കിട്ടുമെന്ന് എന്റെ മനസ്സ് പറയുന്നു….. " അത് പറഞ്ഞു തീർന്നതും പെട്ടന്ന് തന്നെ ദൂരെയുള്ള തിളങ്ങുന്ന പുഷ്പത്തിലേക്ക് അയാളുടെ കണ്ണുകൾ ഉടക്കി… ആ പുഷ്പങ്ങൾ കണ്ടതും അയാളുടെ ചുണ്ടിൽ ചെറിയ പുഞ്ചിരി വിടർന്നു…. അയാൾ പതിയെ തന്റെ കൈ അവിടേക്ക് ചൂണ്ടി കൊണ്ട് പറഞ്ഞു… "അവർ എവിടെ ഉണ്ടാവുമെന്ന് എനിക്ക് നന്നായി അറിയാം… ദേ ആ കാണുന്ന സ്ഥലത്ത് അവർ ഉണ്ടാവും…. അതാണ് '''സോൾ ഫ്ലവർ''''.... ആകർഷണ പുഷ്പ്പം എന്നും പഴമ്മക്കാർ പറയും… അവർ ഇതുവഴി പോയിട്ടുണ്ടെങ്കിൽ അവർ അവിടെ തന്നെ ഉണ്ടാവും…. " അത് പറഞ്ഞു തീർന്നതും അവർ എല്ലാവരും കൂടെ പതിയെ ശബ്ദമുണ്ടാക്കാതെ അവിടേക്ക് വേഗത്തിൽ നടന്നു നീങ്ങി…
ആ വലിയ മരത്തിൻ്റെ താഴെ ആദിയും ആമിയും സംസാരിച്ചുകൊണ്ടിരിക്കുന്നു….. പെട്ടന്ന് തന്നെ ആദി തന്റെ വാച്ചിലേക്ക് നോക്കി… സമയം ആറുമണി ആയിരിക്കുന്നു…. ആദി പതിയെ ആമിയോട്.. "ആമി…,,, കുറെ നേരമായിലെ നമ്മൾ ഇവിടെ ഇരിക്കുന്നെ.. പോകണ്ടേ ഇവിടെനിന്നും…???... " "എനിക്ക് വയ്യ ആദിയേട്ടാ… ഉറക്കം വരുന്നു…. ഇവിടെ തന്നെ കിടന്നു ഉറങ്ങിയാലോ… എന്ന് ആലോചിച്ചുകൊണ്ടിരിക്കാണ്….. " ആദി പതിയെ അവിടെനിന്നും

💬 Comments

View all comments