Chapter Title : ആദിത്യഹൃദയം 6 [അഖിൽ]
ഒരു പോസിറ്റീവ് എനർജി കിട്ടുന്നത് പോലെ… "
"ആണോ…???
ശരിക്കും…???
എന്തിനാണ് ആമി ഇങ്ങനെ വെറുതെ നുണ തട്ടി വിടുന്നെ… "
"ശേ…
കളിയാക്കിയതാന്ന് മനസിലായല്ലേ…. "
അതും പറഞ്ഞ് രണ്ടുപേരും കൂടെ ഉറക്കെ ചിരിച്ചു…
അവർ ഇരിക്കുന്നത് കാട്ടിലാണ് എന്ന് പോലും അവർ മറന്നുപോയി…..
ഇതേ സമയം തന്നെ ആ കറുത്ത വസ്ത്രധാരികൾ ആദിയെയും ആമിയെയും അന്വേഷിച്ചുകൊണ്ട് തീവ്രഗതിയിൽ അവർ ഇരിക്കുന്ന ദിശയിലേക്ക് അടുത്തുകൊണ്ടിരുന്നു….
കുറച്ച് ദൂരം കൂടെ മുൻപിലേക്ക് എത്തിയതും അവരുടെ സംഘത്തിലെ മേൽനോട്ടം വഹിക്കുന്ന വ്യക്തി പതിയെ ഓടുന്ന വേഗത കുറച്ചുകൊണ്ടുവന്നു….
കുറച്ച് നിമിഷത്തിനുള്ളിൽ തന്നെ അയാൾ പതിയെ നിന്നു…
അയാളുടെ കൂട്ടാളികളും അയാളോടൊപ്പം തന്നെ അവരുടെ വേഗതയും കുറച്ച് നിന്നു….
മേൽനോട്ടം വഹിക്കുന്ന വ്യക്തി പതിയെ തന്റെ ചുറ്റും നീരീക്ഷിച്ചുകൊണ്ടിരുന്നു…..
പതിയെ അയാളുടെ കർണത്തിലേക്ക് വെള്ളം ഒഴുക്കുന്നതിൻ്റെയും,, കല്ലിൽ തട്ടി തെറിക്കുന്നതിൻ്റെയും ശബ്ദങ്ങൾ ചെറിയ രീതിയിൽ തന്നെ ആഴ്ഞ്ഞിറങ്ങി….
പെട്ടന്ന് തന്നെ അയാൾ ശബ്ദം കേൾക്കുന്ന ദിശയിലേക്ക് നോക്കി….
എന്നിട്ട് വേഗത്തിൽ തന്നെ അവിടേക്ക് പാഞ്ഞു,, അയാളുടെ പിന്നാലെ അയാളുടെ കൂട്ടാളികളും….
ശബ്ദം കേട്ട സ്ഥലത്തെത്തിയതും അവരും ആ അതിമനോഹരമായ കാഴ്ച്ച കണ്ടു…
മൂന്നു തട്ടുകളിലായി ഒഴുക്കുന്ന വെള്ളചാട്ടം അവരും അതിൻ്റെ സൗന്ദര്യം കുറച്ചു നേരം ആസ്വദിച്ച് നിന്നു…
പെട്ടന്ന് കൂട്ടാളികളിൽ ഒരുത്തൻ മേൽനോട്ടം വഹിക്കുന്ന വ്യക്തിയോട്…
"സർ..,,,
അവർ ഇവിടെ വന്നതിൻ്റെ…
ഒരു ലക്ഷണം പോലുമില്ലലോ…
ഇനി അവർ രക്ഷപ്പെട്ടു കാണുമോ…?? "
അത് കേട്ടതും കൂട്ടാളികളിൽ വേറെ ഒരുത്തൻ…
"അവർ രക്ഷപെടാൻ ഒരു വഴിയും കാണുന്നില്ല…
ഒന്നിലെങ്കിൽ അവർ
💬 Comments
View all comments