Chapter Title : ആദിത്യഹൃദയം 6 [അഖിൽ]
ആമിയെയും കൊണ്ട് താടകാ വനത്തിലെ കൊടും കാട്ടിലൂടെ അവരിൽ നിന്നും രക്ഷപെടാൻ പരമാവധി വേഗത്തിൽ തന്നെ ഓടി കൊണ്ടിരുന്നു…
ആമി പതിയെ പതിയെ ഭയത്തിന് കീഴ്പ്പെട്ടുതുടങ്ങി…..
ആദി ഓടുന്നതിനിടയിൽ വേഗത്തിൽ ഇരുവശത്തേക്കും നോക്കി തന്റെ ഒപ്പത്തിനൊപ്പം അവരും എത്തികൊണ്ടിരിക്കുന്ന കാര്യം ആദിക്ക് മനസിലായി…
പെട്ടന്നാണ് ആദിയുടെ കാലിൽ ഒരു വലിയ സിലമ്പം പോലത്തെ ഇരുമ്പ് വടി കൊണ്ടത്….
അടി തെറ്റിയ ആദി പെട്ടന്ന് തന്നെ ആമിയുടെ കൈ വിട്ടു നില തെറ്റി താഴേക്ക് ഉരുണ്ട് വീണു…
അപ്പോഴേക്കും ആ കറുത്ത വസ്ത്രധാരികൾ ആമിയെയും ആദിയെയും വൃത്താകൃതിയിൽ വളഞ്ഞു…
എല്ലാവരുടെ മുഖത്തു പുച്ഛം നിറഞ്ഞ ചിരി…. അവർ മുഖം മറച്ചത്കൊണ്ട് ആമിക്കും ആദിക്കും അത് കാണുവാൻ സാധിക്കുന്നില്ല..
ആദി വേഗം എഴുന്നേറ്റു ആമിയെ പിടിച്ച് തന്റെ പിന്നിൽ നിറുത്തി എന്നിട്ട് ചുറ്റും നിൽക്കുന്ന ആ കറുത്ത വസ്ത്രധാരികളെ നോക്കി നിന്നു….ആ ഒൻപത് കറുത്ത വസ്ത്രധാരികളും ആദിയെയും ആമിയെയും നോക്കി അവരുടെ ചുറ്റും നിന്നു….
പെട്ടന്ന് തന്നെ ഒരുത്തൻ ആദിയുടെ നേരെ ഓടി വന്നു പെട്ടന്ന് തന്നെ ആദി ആമിയുടെ കൈ വിട്ടു ആമിയാണെങ്കിൽ പേടിച്ചുകൊണ്ട് കണ്ണുകൾ കൂട്ടി അടച്ചു അവൻ അടുത്തെത്തിയതും ആദി അവന്റെ താടിയിൽ തന്നെ തന്റെ കൈകൊണ്ട് ഇടിച്ചു..
എന്നിട്ട് അവന്റെ തുണിയിൽ പിടിച്ച് മുന്നിൽ നിൽക്കുന്ന രണ്ടുപേരുടെ നേർക്ക് വലിച്ചെറിഞ്ഞു അതോടെ അവരും പെട്ടന്ന് വീണു…
പിന്നെയും ആ കൂട്ടത്തിലെ രണ്ട് പേർ ആദിയുടെ നേരെ ഓടി അടുത്തു…
അത് കണ്ടതും ആദി അവർക്ക് നേരെ ഓടി അടുത്ത് തന്റെ രണ്ട് കാലും ശക്തിയിൽ
💬 Comments
View all comments