Chapter Title : ആദിത്യഹൃദയം 6 [അഖിൽ]
താഴെ കുത്തി മുകളിലേക്ക് ചാടികൊണ്ട് അവരുടെ നെഞ്ചിൽ ആഞ്ഞു ചവുട്ടി, ചവിട്ടിന്റെ ആഘാതത്തിൽ രണ്ടുപേരും പിന്നിലേക്ക് തെറിച്ചു വീണു….
ആദിയുടെ ഈ പ്രകടനം കണ്ട് ആരും പേടിച്ചിരുന്നില്ല എല്ലാവരുടെ മുഖത്ത് പുഞ്ചിരി മാത്രം….
ആദിയുടെ കൈയിൽ നിന്നും ഇടി കിട്ടിയ എല്ലാവരും വേഗം തന്നെ എഴുന്നേറ്റു…
എല്ലാവരും അവരുടെ സംഘത്തിന്റെ മേൽ നോട്ടം വഹിക്കുന്ന വ്യക്തിയെ നോക്കി….
പെട്ടന്ന് തന്നെ എല്ലാവരും കൂട്ടത്തോടെ ചിരിച്ചു…
കൂട്ടത്തിലെ ഒരുത്തൻ….
"ഇതാണോ ആ വീരശൂര പരാക്രമി….
ഞാൻ കുറച്ചുംകൂടെ പ്രതീക്ഷിച്ചു…. "
അതുംകൂടെ പറഞ്ഞതോടെ വീണ്ടും അവിടെ കൂട്ടച്ചിരിയായി….
പെട്ടന്ന് തന്നെ ആ സംഘത്തിലെ പ്രധാനി ആദിയോട്
"ടാ കൊച്ചുചേർക്കാ നീ ആരാണ് എന്നാ നിന്റെ വിചാരം ഇവിടെയുള്ള ഒരുത്തന്റെ കൈക്കില്ല നീ.. കാണാണോ നിനക്ക്… "
അതും പറഞ്ഞു കൊണ്ട് അയാൾ കൂട്ടത്തിലെ രണ്ടുപേരെ നോക്കി അത് നേരത്തെ ആദിയുടെ കൈയിൽ നിന്നും അടി കിട്ടിയവർ ആയിരുന്നു…
അവർ രണ്ടുപേരും കൂടെ ആദിയുടെ അടുത്തേക്ക് നടന്നു… അടുത്ത് എത്താറായതും അവർ പതിയെ നിന്നു എന്നിട്ട് അവരുടെ കൈയിലുള്ള ദൈ വാൾ ആദിയുടെ നേരെ എറിഞ്ഞു…
ആ ദൈ വാൾ ആദിയുടെ കാലിന്റെ അടുത്ത് കുത്തി നിന്നു…..
ആദിയെയും ഭയം കീഴ്പ്പെടുത്തി തുടങ്ങിയിരുന്നു….
ആദി പതിയെ തന്റെ അടുത്തുള്ള ദൈ വാൾ എടുത്തു എന്നിട്ട് മുന്നിൽ നിൽക്കുന്ന രണ്ടുപേരെയും നോക്കി….
അതിനുശേഷം ആമിയെ നോക്കി…..
ആമി ഭയത്തിന്റെ കൊടുമുടിയിൽ എത്തിയിരുന്നു…
അതുംകൂടെ കണ്ടപ്പോൾ ആദിയും തളർന്നു എന്നാൽ ഇവിടെ നിന്നും എങ്ങിനെയെങ്കിലും രക്ഷപെടണം എന്ന ചിന്ത മനസ്സിൽ കയറി തുടങ്ങി…
💬 Comments
View all comments