0%

Chapter Title : ആദിത്യഹൃദയം 6 [അഖിൽ]

Author : Kambikathakal Read All Parts 1.4K
കുറച്ചു സമയത്തിനു ശേഷം ..... കാർലോസ് നോക്കിയപ്പോൾ ആന പതിയെ…. അവരുടെ എതിർ ദിശയിലേക്ക് നടന്നു .... അത് കണ്ടതും എല്ലാവരുടെയും മുഖത്ത് ഒരു ആശ്വാസം .... പെട്ടന്ന് തന്നെ കാർലോസ് എല്ലാവരോടുമായി പതിയെ സംസാരിച്ചു തുടങ്ങി ..... "നമ്മൾ ഇങ്ങനെ പോയിട്ട് കാര്യമില്ല ..... നമ്മൾ പത്തുപേരുണ്ടല്ലോ ..... നമുക്ക് രണ്ട് സംഘമായി പിരിഞ്ഞ് ..... രണ്ടു ദിശയിലേക്ക് പോയി നോക്കാം ..." അഭി അത് കേട്ടതും .... ആമിയെ കാണാത്ത സങ്കടത്തിലും ....
വേഗം തന്നെ വിഷ്ണുവിനെയും നാല് കൂട്ടാളികളെയും … വിളിച്ചു മുൻപിലേക്ക് നടന്നു തുടങ്ങി ....പെട്ടന്ന് വിഷ്‌ണു അഭിയുടെ മുൻപിലേക്ക് കയറി നിന്നു.... എന്നിട്ട് അഭിയോട് .... "അഭി ...,,,, അവിടെ നിന്നെ .... എനിക്ക് നിൻ്റെ വിഷമം മനസിലാവും ... അതിന് നേരെ കേറി പോകുവല്ല വേണ്ടത് ..." "വിഷ്‌ണു .... ആമിയെ കാണാതായിട്ട് ഇത്ര നേരമായില്ലേ .... അവൾക്ക് എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കിൽ … പിന്നെ ,,,,, പിന്നെ ഞാൻ ജീവിച്ചിരിന്നിട്ട് എന്താ കാര്യം ..."" അത് പറഞ്ഞു തീർന്നതും അഭിയുടെ കണ്ണിൽ നിന്നും .... ചെറുതായി കണ്ണുനീർ ഒഴുകി ...... ഇത് കണ്ടതും വിഷ്‌ണു പതിയെ അഭിയെ കെട്ടിപിടിച്ചു ... എന്നിട്ട് അഭിയുടെ തോളിൽ തട്ടി ...... എന്നിട്ട് എല്ലാവരോടുമായി പറഞ്ഞു .... "നമ്മൾ ഒരുമിച്ചു തന്നെ നിൽക്കണം .... പത്ത് മീറ്റർ അകലത്തിൽ ..." കാർലോസ് സംശയത്തോടെ വിഷ്ണുവിനോട് ... "അത് എന്തിനാ ...??? രണ്ട് സംഘങ്ങളായി തിരഞ്ഞാൽ .... വേഗം തന്നെ കണ്ടുപിടിക്കാൻ പറ്റില്ലേ ...??"

💬 Comments

View all comments