Chapter Title : ആദിത്യഹൃദയം 6 [അഖിൽ]
തുളഞ്ഞു കയറി…. വേഗം തന്നെ ആദി കുത്തിയ വാൾ വലിച്ചൂരി എന്നിട്ട് വേഗം തന്നെ അവന്റെ നേരെ തിരിഞ്ഞു എന്നിട്ട് വീണ്ടും അവന്റെ നെഞ്ചിൽ തന്നെ ആഞ്ഞു കുത്തി… അവൻ ജീവനറ്റ്
നിലത്തേക്ക് വീണു….
ആദി തിരിഞ്ഞു നോക്കിയപ്പോൾ കാലിൽ കത്തി കൊണ്ടവൻ എഴുനേൽക്കാൻ ശ്രമിക്കുന്ന അത് കണ്ടതും ആദി നിമിഷ നേരത്തിൽ തന്നെ അവന്റെ അടുത്തെത്തി അവൻ എന്തെങ്കിലും ചെയ്യുന്നതിന് മുൻപ് തന്നെ ആദിയുടെ വാൾ അവന്റെ കഴുത്തിലൂടെ കയറി ഇറങ്ങി….അതോടെ ആറു പേരിൽ മൂന്നു പേരും മരണത്തിന് കീഴടങ്ങിയിരുന്നു….
ബാക്കിയുള്ള മൂന്നു പേരും ചെറിയ പേടിയോടെയും അതേപോലെ കൊല്ലുവാനുള്ള ദേഷ്യത്തോടെയും കൂടെ ആദിയെ നോക്കിനിന്നു….
എന്നാൽ ആദിയുടെ ദൃഷ്ടി പതിഞ്ഞത് തന്നെ ഇരുമ്പ് വടികൊണ്ട് അടിച്ചു വീഴ്തിയവന്റെ മേലെയാണ്….
അത് മനസ്സിലാക്കിയതും അയാൾ അലറി കൊണ്ട് അയാളുടെ കൂട്ടാളികളോട് പറഞ്ഞു…
"കൊല്ലാടാ അവനെ…. !!..."
അത് കേട്ടതും അയാളുടെ കൂട്ടാളികൾ രണ്ടും പേരും അവരുടെ ആയുധങ്ങളും കൈയിലെന്തി ആദിയുടെ നേരെ പാഞ്ഞടുത്തു…
ആദ്യം വന്നവൻ ആദിയുടെ നേരെ വാൾ വീശി ആദി അതിൽ നിന്നും ഒഴിഞ്ഞു മാറി അവന്റെ പിന്നിൽ വന്നവന്റെ കാലിലേക്ക് വാൾ വീശി വാളുകൊണ്ട് വെട്ട് കിട്ടിയതും അവൻ അടി തെറ്റി താഴേക്ക് വീണു…
പെട്ടന്ന് തന്നെ ആദി തന്നെ ഇരുമ്പ് വടി കൊണ്ട് അടിച്ചവനെ നോക്കി…. അവനും ആദിയുടെ അടുത്തേക്ക് ഓടി അടുത്തു… ആദിയും അവന്റെ നേരെ ഓടി അടുത്തെത്തിയതും ആദി തന്റെ കാൽ താഴെ കുത്തി മുകളിലേക്ക് ചാടി തന്റെ വലത്തേ കാലുകൊണ്ട് അവന്റെ നെഞ്ചിൽ ചവുട്ടി അതോടൊപ്പം
💬 Comments
View all comments