Chapter Title : ആദിത്യഹൃദയം 6 [അഖിൽ]
തന്നെ ഇടത്തെ കാലുകൊണ്ട് അവന്റെ താടിയിലും ചവുട്ടി ബാക്ക് ഫ്ളിപ് ചെയ്ത് താഴെ ഒരു മുട്ട് കുത്തി നിന്നു… ചവുട്ട് കിട്ടിയതും അവൻ പിന്നിലേക്ക് തെറിച്ചു വീണു….
ആദി വേഗം തന്നെ തന്റെ പിന്നിലേക്ക് നോക്കി ആ രണ്ടുപേരും ആദിയുടെ നേരെ ഇരുവശത്ത് കൂടെ ഓടി വരുന്നു….
ആദ്യം വന്നവൻ ആദിയുടെ തല നോക്കി വാൾ വീശി ആദി വേഗം തന്നെ അവന്റെ കൈ തന്റെ വലത്തേ കൈകൊണ്ട് പിടിച്ചു എന്നിട്ട് അവന്റെ കൈയിലുള്ള വാൾ കൊണ്ട് അവന്റെ പിന്നിൽ നിന്നും ഓടി വരുന്നവന്റെ കഴുത്തിലേക്ക് കുത്തി…
കുത്ത് കിട്ടിയതും അവൻ പിടഞ്ഞുകൊണ്ട് താഴെ വീണു…
പെട്ടന്ന് തന്നെ ആദി തന്റെ കൈയിലുള്ള വാൾ കൊണ്ട് തന്റെ തലക്ക് നേരെ വാൾ വീശിയവന്റെ വലത്തേ കൈക്ക് നേരെ വാൾ വീശി അതോടെ അവന്റെ കൈ വലത്തേ കൈ താഴേക്ക് അറ്റ് വീണു വേഗം തന്നെ ആദി അവന്റെ കഴുത്തിലേക്ക് ആദിയുടെ കൈയിലുള്ള വാൾ കുത്തിയിറക്കി…
അതോടെ അവനും മരണത്തിനു കീഴടങ്ങി…
ആ അഞ്ചുപേർ മരിച്ചതും… ആദി വേഗം തന്നെ പിന്നിലേക്ക് നോക്കി ..
തന്നെ ഇരുമ്പ് വടികൊണ്ട് നേരത്തെ അടിച്ചു വീഴ്ത്തിയവൻ ദേഷ്യത്തിൽ തന്നെ നോക്കി നിൽക്കുന്നു….
ആദിയും അവനെ തന്നെ നോക്കികൊണ്ട് നിന്നു…..
അയാൾ വേഗത്തിൽ തന്നെ ആദിയുടെ നേരെ ഓടി അടുത്തു… ആദിയും അയാളുടെ നേരെ ഓടി…
അടുത്തെത്തിത്തും അയാൾ ആദിയുടെ നെഞ്ചിലേക്ക് വാൾ വീശി ആദി പെട്ടന്ന് തന്നെ അതിൽ നിന്നും ഒഴിഞ്ഞു മാറി…
വീണ്ടും അയാൾ ആദിയുടെ തല നോക്കി വീശി
💬 Comments
View all comments