0%

Chapter Title : ആദിത്യഹൃദയം 6 [അഖിൽ]

Author : Kambikathakal Read All Parts 1.6K
ആദി വേഗം തന്നെ അത് വാളുകൊണ്ട് തടഞ്ഞു… എന്നിട്ട് തന്റെ വലത്തേ കാലുകൊണ്ട് അയാളുടെ മുട്ടിൽ ആഞ്ഞു ചവുട്ടി… ചവുട്ട് കിട്ടിയതും അയാൾ മുട്ട് മടക്കി താഴെ വീണു…. പെട്ടന്ന് തന്നെ അയാൾ കുറച്ച് മുൻപ് ആദിയുടെ വലത്തേ കൈ അറക്കുവാൻ പറഞ്ഞത് ഓർമ വന്നു….. അയാൾ മുട്ടിൽ നിന്നുകൊണ്ട് തന്നെ ആദിയുടെ നേരെ വീണ്ടും വാൾ വീശി… ആദി ശക്തിയിൽ തന്നെ തന്റെ കയ്യിലുള്ള വാളും അയാളുടെ വാളിനു നേരെ വീശി പെട്ടെന്ന് തന്നെ അയാളുടെ കൈയിലുള്ള വാൾ തെറിച്ചു ദൂരേക്ക് വീണു….
അത് കണ്ടതും ആദിയുടെ മുഖത്ത് ചെറിയ പുഞ്ചിരി വിടർന്നു… നിമിഷ നേരത്തിൽ തന്നെ ആദി അയാളുടെ വലത്തേ കൈ തന്റെ ഇടത്തേ കൈകൊണ്ട് പിടിച്ച് തന്റെ കയ്യിലുള്ള വാളുകൊണ്ട് അയാളുടെ വലത്തേ കൈ അറുത്തുമാറ്റി…. അയാൾ നിലവിളിക്കും മുൻപ് തന്നെ ആദി തന്റെ കൈയിലുള്ള വാലുകൊണ്ട് അയാളുടെ കഴുത്തിലൂടെ മുകളിലേക്ക് വാൾ കുത്തിയിറക്കി എന്നിട്ട് ശക്തിയിൽ മുകളിലേക്ക് വാൾ വലിച്ചതും അയാളുടെ തല അറുത്തു കൊണ്ട് ആ വാൾ ആദി ഊരി എടുത്തു അപ്പോഴും അയാളുടെ തല വാളിൽ തന്നെ ഇരിക്കുന്നു… അത് കണ്ടതും ആദി വാൾ മുകളിലേക്ക് ഉയർത്തി താഴേക്ക് വീശിയതും അയാളുടെ തല വാളിൽ നിന്നും വേർപെട്ട് താഴേക്ക് തെറിച്ചു വീണു….ആദി പതിയെ തനിക്ക് ചുറ്റും നോക്കി എല്ലാവരും മരണത്തിനു കീഴടങ്ങിയിരുന്നു…. ആദിക്ക് അപ്പോഴും അടക്കുവാൻ പറ്റാത്ത അത്രയും ദേഷ്യം… ആദി വേഗം തന്നെ തന്റെ രണ്ട് കൈയും താഴേക്ക് വിടർത്തി പിടിച്ച് എന്നിട്ട് ഉദിച്ചുകൊണ്ടിരിക്കുന്ന സൂര്യനെ നോക്കി

💬 Comments

View all comments