Chapter Title : ആദിത്യഹൃദയം 6 [അഖിൽ]
എന്നിട്ട് തന്റെ കണ്ണിലേക്കു കയറി പോയ തീ ഗോളത്തെ മനസ്സിൽ ആലോചിക്കൊണ്ട് സൂര്യനെ നോക്കി അലറി…… ""ആ.. ആ.. ആ… "
ഭയാനകമായ താടകാ വനം പോലും ആദിയുടെ അലർച്ചയിൽ പേടിച്ചു വിറച്ചു….
ആദി പതിയെ ചുറ്റും നോക്കി പതിയെ തന്റെ കൈയിലുള്ള വാൾ താഴേ കുത്തി നിറുത്തി…
എന്നിട്ട് തന്റെ ഇരു കൈകളിലേക്കും നോക്കി…
രണ്ട് കൈകളിലും അവരുടെ രക്തം അത് കണ്ടതും ആദി ശക്തിയിൽ തന്റെ മുഷ്ടി ചുരുട്ടി പിടിച്ചു…
പതിയെ തന്റെ കണ്ണുകളടച്ചു ശ്വാസം ഉള്ളിലേക്ക് എടുത്തു പതിയെ പുറത്തേക്ക് വിട്ടു…
ആദിക്ക് അന്ന് മീര ഡോക്ടറുടെ ഹോസ്പിറ്റലിൽ വെച്ച് ഉണ്ടായിരുന്ന അതേ അനുഭൂതി…
ആദി പതിയെ കണ്ണുകൾ തുറന്നു തന്റെ കണ്ണുകൾക്ക് എല്ലാം വ്യക്തമായി കാണുവാൻ സാധിക്കുന്നു….
കാട്ടിലെ ഓരോ ശബ്ദങ്ങളും വ്യക്തമായി കേൾക്കുവാൻ സാധിക്കുന്നു...
വിവിധ തരത്തിലുള്ള ഗന്ധങ്ങളും ഒരേസമയം മൂക്കിലേക്ക് കേറി പോകുന്നത് പോലെ…. എന്നാലും ആ ഗന്ധം ഏതെന്ന് മനസ്സിലാക്കുവാൻ ആദിക്ക് സാധിക്കുന്നു…
പെട്ടന്നാണ് ആദിക്ക് ആമിയുടെ ഓർമ്മകൾ മനസിലേക്ക് കടന്നു വന്നത്
ആദിയുടെ കണ്ണുകളെല്ലാം ചുവ്വന്നു.. പേശികളെല്ലാം വലിഞ്ഞു മുറുകി….
ആദി വേഗത്തിൽ തന്നെ താഴെ നിന്നും വാളെടുത്തു….
തീവ്രഗതിയിൽ ആദി ആമിയെ തേടി അവിടെ നിന്നും അതിവേഗത്തിൽ ഓടി….
ഇതേസമയം .....
സംഘത്തിനെ മേൽ നോട്ടം വഹിക്കുന്ന വ്യക്തിയും
കൂട്ടാളികളായ രണ്ടു പേരും കൂടെ ആമിയെ ആ കൊടും കാട്ടിലൂടെ വലിച്ചെഴച്ചു …..
ആമി കരഞ്ഞുകൊണ്ട് തനിക്ക് കഴിയുന്നതുപോലെ ….
പ്രതികരിക്കാൻ ശ്രമിച്ചുകൊണ്ടിരിന്നു ….
എന്നാൽ അവരുടെ ശക്തിയുടെ മുൻപിൽ ആമിക്ക് ഒന്നിനും പറ്റുന്നില്ല
💬 Comments
View all comments