Chapter Title : ആദിത്യഹൃദയം 6 [അഖിൽ]
…
കുറച്ചു ദൂരം മുൻപിലേക്ക് പോയതിനുശേഷം ….
അവർ അതിഭയങ്കരമായ ഒരു അലർച്ചകേട്ടു …..
അവർ മൂന്നുപേരും അത് കേട്ടതും ആമിയെ നോക്കി ചിരിച്ചു …..
അവർ പെട്ടന് അവിടെ നിന്നു ആമിയെ പിടിച്ചെഴുനേൽപ്പിച്ചു …..
എന്നിട്ട് അവളോട്….
“””നിൻ്റെ മറ്റവൻ്റെ അലർച്ചയാടി ഇപ്പോ തന്നെ കേട്ടത് ….
അവൻ അവരുടെ വാളിൻ്റെ മൂർച്ച ഇപ്പോ അറിഞ്ഞിട്ടുണ്ടാകും ….””””
അവർ മൂന്നുപേരും വീണ്ടും അട്ടഹസിച്ചു ചിരിച്ചു ……
അത് കണ്ടതും … ആമി ആകെ തളർന്നിരുന്നു ……
ധൈര്യമെല്ലാം ചോർന്നു പോയതുപോലെ …..
പെട്ടന്ന് എവിടെനിന്നോ കിട്ടിയ ധൈര്യത്തിൽ ….
താഴെ കിടന്നിരുന്ന.....കൈപ്പിടിയിൽ ഒതുങ്ങുന്ന കല്ല് എടുത്ത് ആമി അവരുടെ ദേഹത്തേക്ക് എറിഞ്ഞു …..
പെട്ടന്നുള്ള ആമിയുടെ ആ പ്രവർത്തിയിൽ അവർക്ക് ഒന്നും ചെയ്യാൻ പറ്റിയില്ല ….
ആ മൂന്നുപേരിൽ ഒരുത്തൻ്റെ നെറ്റിയിൽ തന്നെ ആ കല്ല് കൊണ്ടു ….
കല്ലുകൊണ്ടതും അവൻ നെറ്റി പൊത്തി പിടിച്ചു ….. അവൻ കൈ തൻ്റെ നെറ്റിയിൽ നിന്നും എടുത്തതും … നെറ്റിയിൽ നിന്നും ചോര ഒലിച്ചിറങ്ങി ……അവൻ ദേഷ്യത്തിൽ ആമിയുടെ അടുത്തേക്ക് പാഞ്ഞു ….
അവളെ പിടിച്ച് അവളുടെ കവിളിൽ ശക്തിയിൽ അടിച്ചു ….അടി കിട്ടിയതും ആമി നിലത്തേക്ക് വീണു …..
അവളെ വീണ്ടും അവർ പിടിച്ചു എഴുന്നേൽപ്പിച്ചു …. വീണ്ടും അവളെ അടിക്കുവ്വാൻ കൈ ഓങ്ങിയതും …..
അവരുടെ പിന്നിൽ നിന്നും വീണ്ടും അതെ ഭയങ്കരമായ അലർച്ച …… ആ ശബ്‌ദം കേട്ടതും…
ആമിയും അവരും ആ ശബ്ദം കേട്ട സ്ഥലത്തേക്ക് നോക്കി …..
ആ കാഴ്ച്ച
💬 Comments
View all comments