Chapter Title : ആദിത്യഹൃദയം 6 [അഖിൽ]
വാൾ നേരെ തന്റെ പിന്നിലുള്ള ഉറയിലേക്ക് തിരിക്കെ വെച്ച് നിരായുധനായി അയാളുടെ അടുത്തേക്ക് ഓടി…
അടുത്തെത്തിയതും ആയാൽ ആദിയുടെ തല ലക്ഷ്യമായി വാൾ വീശി ആദി തന്ത്രപൂർവ്വം അതിൽ നിന്നും ഒഴുഞ്ഞു മാറി…
അയാൾ നിന്നനില്പിൽ തന്നെ പിന്നിലേക്കും ആ വാൾ വീശി അത് മനസ്സിലാക്കിയതും ആദി വേഗം തന്നെ കുനിഞ്ഞു കൊണ്ട് അയാളുടെ അടുത്തേക്ക് നീങ്ങി എന്നിട്ട് തന്റെ ഇടത്തെ കൈ കൊണ്ട് ശക്തിയിൽ അയാളുടെ താടിയിൽ ഇടിച്ചു പെട്ടന്ന് തന്നെ അയാളുടെ ഇരു തോളിലും വാരിയെല്ലിലും ആദി ഇടിച്ചുകൊണ്ടിരുന്നു…… അതിനുശേഷം ആദി വേഗം തന്നെ പിന്നിലേക്ക് തിരിഞ്ഞ് അയാളുടെ മുഖം നോക്കി മുകളിലേക്ക് ചാടി ടോർണാഡോ കിക്കും ചെയ്തു…. അടി കിട്ടിയതും അയാൾ തെറിച്ചു താഴേക്ക് വീണു….ആമി ഇതെല്ലാം കണ്ട് നല്ലപോലെ പേടിച്ചിരുന്നു….
അവൾ ആദ്യമായാണ് ഇങ്ങനെയെല്ലാം നേരിൽ കാണുന്നത്….
പെട്ടന്ന് തന്നെ വീണുകിടന്നിരുന്ന അയാൾ എഴുന്നേറ്റു തന്റെ കൈയിലുള്ള വാൾ പിന്നിലേക്ക് നീട്ടി പിടിച്ചുകൊണ്ട് ആദിയുടെ നേരെ പാഞ്ഞു…
അത് കണ്ടതും ആദിയും തന്റെ ഉറയിലുള്ള വാൾ എടുത്ത് അയാളുടെ നേരെ ഓടി അടുത്തെത്തിയതും അയാൾ ആദിയുടെ നെഞ്ചിലേക്ക് വാൾ കുത്തിയിറക്കാൻ നോക്കി ആദി വേഗം തന്നെ വാളുകൊണ്ട് അത് തടഞ്ഞ് അയാളുടെ വലത്തേ കൈ അറുത്തു അതിനു ശേഷം തിരിഞ്ഞു ചാടികൊണ്ട് മുകളിലേക്ക് ഉയർന്ന് അയാളുടെ തോളിലേക്ക് തന്റെ കൈയിലുള്ള വാൾ കുത്തിയിറക്കി……
വാൾ കുത്തി കയറിയതും അയാൾ പതിയെ മുട്ടുകുത്തി താഴെയിരുന്നു…
ആദി പതിയെ ആമിയെയും അയാളെയും മാറി മാറി നോക്കി എന്നിട്ട് കുത്തിയിറക്കിയ വാൾ അയാളുടെ തോളിൽ ചവിട്ടി
💬 Comments
View all comments