Chapter Title : ആദിത്യഹൃദയം 6 [അഖിൽ]
ആമി വെള്ളച്ചാട്ടത്തിന്റെ അടുത്ത് എത്തിയിരുന്നു…..
അവിടെ എത്തിയതും ഇനി എവിടേക്കും ഓടുവാൻ സാധിക്കില്ല എന്ന സത്യം ആമി മനസിലാക്കി…
ആമി പതിയെ പിന്നിലേക്ക് തിരിഞ്ഞു നോക്കി കറുത്ത വസ്ത്രം ധരിച്ച രണ്ട് പേർ വേഗത്തിൽ ആമിയുടെ അടുത്തേക്ക് ഓടികൊണ്ടിരിക്കുന്നു…
അത് കണ്ടതോടു കൂടി ആമി തന്റെ മരണം ഉറപ്പിച്ചിരുന്നു അവൾ പതിയെ തന്നെ കണ്ണുകളടച്ച് താഴെ മുട്ടുകുത്തി കരഞ്ഞുകൊണ്ടിരുന്നു...
പെട്ടന്ന് ഒരു അലർച്ച….
അലർച്ച കേട്ടതും ആമി വേഗം തന്നെ തന്റെ കണ്ണ് തുറന്നു….
ആ കാഴ്ച കണ്ടതും ആമി പേടിച്ചു വിറച്ചു…
തന്റെ മുന്നിലുള്ള രണ്ടു കറുത്തവസ്ത്രധാരികളിലെ ഒരുത്തന്റെ കഴുത്തിൽ വാൾ കുത്തികയറിരിക്കുന്നു….
പെട്ടന്ന് തന്നെ കുത്തിയ വാൾ വലിച്ചൂരിയതും അയാൾ ജീവനറ്റ് താഴേക്ക് വീണു… അതോടെ അയാളെ വാളുകൊണ്ട് കുത്തിയ ആളെ ആമി കണ്ടു…. മുഖം മറച്ചിട്ടുണ്ടെങ്കിലും അയാളുടെ വസ്ത്രം കണ്ടതും ആമി അയാളെ തിരിച്ചറിഞ്ഞു.. "ആദിത്യൻ… "
ആമിയും അതേപോലെ ആ കറുത്തവസ്ത്രധാരികളിലെ പ്രധാനിയും ഒരേപോലെ ആദിയെ ഭയത്തോടെ നോക്കി നിന്നു….
പെട്ടന്ന് തന്നെ മനോധൈര്യം വീണ്ടെടുത്ത് ആ വ്യക്തി തന്റെ ബെൽറ്റിൽ ഘടിപ്പിച്ചിട്ടുള്ള ഏറു കത്തി വേഗത്തിൽ തന്നെ ആദിയുടെ കഴുത്ത് ലക്ഷ്യമാക്കി എറിഞ്ഞു…
ഏറു കത്തി അടുത്തെത്താറായതും ആദി നിമിഷനേരം കൊണ്ട് തന്നെ ആ കത്തി കൈകൊണ്ട് പിടിച്ചു….
എന്നിട്ട് ആ കത്തി താഴേക്ക് എറിഞ്ഞു…
പതിയെ ഓരോ ചുവടും മുൻപിലേക്ക് വെച്ച് ആദി അയാളുടെ അടുത്തേക്ക് നടന്നു നീങ്ങി…
അടുത്തെത്താറായതും അയാൾ തന്റെ കൈയിലുള്ള വാൾ എടുത്തു എന്നിട്ട് വേഗം തന്നെ ആദിയുടെ നേരെ ഓടി….
ആദിയാന്നെങ്കിൽ കൈയിലുള്ള
💬 Comments
View all comments