Chapter Title : ആദിയേട്ടന്റെ സ്വന്തം ശ്രീക്കുട്ടി 1 [സമി]
അവളുടെ അടുത്തേക്ക് എത്തി…. എന്റെ കയ്യിലുള്ള സാധനം തുറിച്ചു നോക്കുന്നത് കണ്ടാൽ അറിയാം അത് അവൾ ആദ്യമായി കാണുന്നത് ആണെന്ന്…..
കാറിൽ കയറിയതിന് ശേഷം അതിൽ നിന്നും ഒരെണ്ണം എടുത്തു ഞാൻ ലിയക്ക് നേരെ നീട്ടി
എന്താടാ ഇത്?
കഴിച്ചു നോക്ക്…
കവർ പൊട്ടിച്ചു കഴിച്ചതും അവൾക്ക് അത് ഇഷ്ടമായി….
വൗ…. ടേസ്റ്റി….
അതും കഴിച്ചുകൊണ്ട് അവൾ കാർ സ്റ്റാർട്ട് ചെയ്തു…. ഒരു കൈയ്യിൽ മിട്ടായി പിടിച്ചുകൊണ്ടും മറ്റേ കൈകൊണ്ട് ഒരു എക്സ്പെർട്ടിനെ പോലെ കാർ റിവേഴ്‌സ് എടുത്തു കൊണ്ട് മാളിൽ നിന്നും പുറത്തേക്ക് ഇറങ്ങി….
ഒരു 7 മണി ആയപ്പോളേക്കും ഞങ്ങൾ വീട്ടിലേക്ക് എത്തി…
ശ്രീക്കുട്ടി അവിടെ ഉണ്ടാകുമെന്ന ഉറപ്പിൽ ഞാൻ ലിയയെ വീട്ടിലേക്ക് ക്ഷണിച്ചു…. അവൾ ജാടയൊന്നും കാണിക്കാതെ എന്റെ കൂടെ വീട്ടിലേക്ക് കയറി….
ശ്രീക്കുട്ടി……………….. ഞാൻ നീട്ടി വിളിച്ചു…
എന്താ ഏട്ടാ……
അവൾ അകത്ത് നിന്നും ഓടി വന്നു….
എന്റെ കൂടെ ലിയയെ കൂടെ കണ്ടതോടെ പെണ്ണ് പെട്ടെന്ന് ബ്രേക്ക് ഇട്ടത് പോലെ നിന്നു….
ഇന്നാടാ….. കയ്യിലുള്ള കപ്പലണ്ടി മിട്ടായി ഞാൻ ശ്രീകുട്ടിക്ക് നേരേ നീട്ടി
അത് കണ്ടതും അവൾ സന്തോഷത്തോടെ അത് എടുത്തു….. കവർ പൊട്ടിച്ച് അതിൽ നിന്നും ഒരു കഷ്ണം ഓടിച്ചു എടുത്ത് എനിക്ക് നേരേ നീട്ടി….
വേണ്ടടാ നീ കഴിച്ചോ…..
ഇന്നാ കഴിക്ക്…. അവൾ നിർബന്ധിച്ചു….
വേണ്ടാ….
അത് പറ്റില്ല….. അതും പറഞ്ഞു അവൾ എന്റെ അരികിലേക്ക് വന്നുകൊണ്ട് ആ കഷ്ണം എന്റെ വായിലേക്ക് വച്ചുതന്നു
ശ്രീക്കുട്ടി അങ്ങിനെ ചെയ്തത് ലിയ ആശ്ചര്യത്തോടെ നോക്കി നിൽക്കുകയാണ്….. ശ്രീകുട്ടിയും ഞാൻ തമ്മിൽ എന്തോ ഉണ്ടെന്ന് അവൾക്ക് തോന്നിയിട്ടുണ്ട്
എനിക്ക് തന്നു കഴിഞ്ഞതും അവൾ ഒരു കഷ്ണം ഓടിച്ചു ലിയയ്ക്ക് നേരെ നീട്ടി….
ഐ ജസ്റ്റ് ഏറ്റ് നൗ… ലിയ ഇംഗ്ലീഷിൽ പറഞ്ഞു
നോ, വി ഹാവ് ട്ടു ഷെയർ ദിസ്….. പുഞ്ചിരിയോടെ അങ്ങിനെ പറഞ്ഞു ശ്രീക്കുട്ടി ആ കഷ്ണം ലിയയുടെ വായിലേക്ക് നീട്ടി….
അതോടെ ഞാൻ ചെയ്തതുപോലെ തന്നെ ലിയയും വാ തുറന്ന് കൊടുത്തു….. ശ്രീക്കുട്ടി സന്തോഷത്തോടെ ബാക്കി മിട്ടായി കുറച്ചു കുറച്ചായി കഴിച്ചു കോണ്ടിരുന്നു….
ലിയയ്ക്ക് മലയാളം അറിയാമെന്ന കാര്യം ശ്രീകുട്ടിയോട് പറയണമെന്ന് എനിക്ക് ഉണ്ടായിരുന്നു…. എന്നാൽ ലിയ അത് പിന്നെ പറഞ്ഞാൽ മതിയെന്ന് പറഞ്ഞിരുന്നതിനാൽ പറഞ്ഞില്ല….
ലിയയെ പോലെ ഒരു ഇസ്രായേലി ലുക്ക് ഉള്ള പെണ്ണ് മലയാളം പറയുന്നത് ശ്രീകുട്ടിയെ ആശ്ചര്യപ്പെടുത്തുമെന്ന്
💬 Comments
View all comments