Chapter Title : ആദിയേട്ടന്റെ സ്വന്തം ശ്രീക്കുട്ടി 1 [സമി]
വേഗം തുറന്ന് പറയാൻ എന്റെ മനസ് വെമ്പൽ കൊള്ളുകയാണ്…. ശ്രീകുട്ടിയുമായുള്ള നിമിഷങ്ങൾ ഓരോന്നായി ഓർത്ത് വൈകുന്നേരം വരെ തള്ളി നീക്കി… അതിനിടയിൽ ലിയയുടെ കലപിലയും ആയി അവളും ഇടയ്ക്കിടെ എന്നെ ശല്യം ചെയ്തുകൊണ്ടിരുന്നു…..
ഓഫീസിൽ നിന്നും ഇറങ്ങാൻ നേരത്താണ് ലിയ വന്ന് ഒന്ന് കറങ്ങിയിട്ട് വരാമെന്ന് പറഞ്ഞത്…
ആദ്യമായി ഒരു കാര്യം ചോദിച്ചിട്ട് എങ്ങിനെയാ അവളോട് പറ്റില്ലെന്ന് പറയുക… ശ്രീക്കുട്ടിയുടെ അടുത്തേക്ക് എത്തുവാൻ ആഗ്രഹം ഉണ്ടെങ്കിലും ലിയയോട് പറ്റില്ലെന്ന് പറയാൻ സാധിച്ചില്ല….
അങ്ങിനെ ഞാൻ അവളുടെ കാറിൽ കയറി നേരെ ഒരു മാളിലേക്ക് വച്ച് പിടിച്ചു…. പോകുന്ന വഴി ഓരോ സ്ഥലങ്ങളെ കുറിച്ചും അവൾ വാ തോരാതെ സംസാരിച്ചു കൊണ്ടിരുന്നു… മടുപ്പിക്കാതെ സംസാരിക്കാനുള്ള അവളുടെ ആ കഴിവുണ്ടല്ലോ അത് ഒരു രക്ഷയും ഇല്ലാ…..
കാർ ഓടിക്കുമ്പോൾ ഇടയ്ക്കിടെ മുഖത്തേക്ക് വീണ് കിടക്കുന്ന അവളുടെ സ്ട്രൈറ് ചെയ്ത മുടി പുറകിലേക്ക് എടുത്തിട്ടുകൊണ്ട് അവൾ എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു….
മാളിൽ എത്തി അവൾക്ക് എന്തൊക്കെയോ കോസ്മെറ്റിക് ഐറ്റംസ് വാങ്ങി കൊണ്ടിരിക്കുന്ന സമയത്താണ് ശ്രീക്കുട്ടിയുടെ വിളി വന്നത്….
ആരാടാ….. ഫോൺ റിങ് ചെയ്യുന്നത് കേട്ടതും ലിയ ചോദിച്ചു….
ശ്രീക്കുട്ടി…. ഫോൺ എടുക്കുന്നതിന് മുൻപ് ഞാൻ പറഞ്ഞു
അതാരാ….. ?
ഇന്നലെ എന്റെ വീട്ടിൽ കണ്ടില്ലേ ആ കുട്ടി….
അത് ശ്രീദേവി അല്ലേ….
അതെ അതുതന്നെ ശ്രീക്കുട്ടി…… അതും പറഞ്ഞു ഞാൻ ഫോൺ എടുത്തു
ഏട്ടാ…. എവിടെയാ ?
എടാ ഞാൻ കുറച്ചു സാധനങ്ങൾ വാങ്ങാൻ മാളിൽ വന്നിരിക്കുകയാ…. കുറച്ചു ലേറ്റ് ആകും
ആണോ….. ഏട്ടനെ കാണാതായപ്പോ വിളിച്ചതാ……. പെട്ടെന്ന് വരണേ….
ആ, വേഗം വരാമെടാ…… അതും പറഞ്ഞു ഫോൺ കട്ട് ചെയ്തു
ഞങ്ങളുടെ സംഭാഷണം ഉറ്റു നോക്കി നിൽക്കുകയാണ് ലിയ….
ശ്രീക്കുട്ടി ആണോ ശ്രീദേവി ആണോ ? ലിയാ ചോദിച്ചു
ശ്രീദേവി….. ശ്രീക്കുട്ടി എന്നാ അവളുടെ നിക്ക് നെയിം
വൗ സ്വീറ്റ്…..
അല്ലാതെ ലിയ കുയ നു ഒന്നും അല്ലാ….. ഞാൻ ആക്കികൊണ്ട് പറഞ്ഞു
പോടാ….. അവൾ എന്റെ തോളിന് ഒരു അടി തന്നുകൊണ്ട് പറഞ്ഞു
കഴിഞ്ഞോ ? ഞാൻ പോകാൻ ഉള്ള തിടുക്കത്തിൽ ചോദിച്ചു
കഴിഞ്ഞു…. വാ ബിൽ ചെയ്തു പോകാം……
നീ നടന്നോ…. ഞാൻ ഒരു സാധനം എടുത്തിട്ട് വരാം…. എന്ന് പറഞ്ഞു ഞാൻ ഒരു കപ്പലണ്ടി മിട്ടായി തപ്പി നടന്നു…..
ലിയ ബിൽ ചെയുന്നതിന് മുൻപേ ഞാൻ രണ്ട് കപ്പലണ്ടി മിട്ടായിയുമായി ഞാൻ
💬 Comments
View all comments