Chapter Title : ആദിയേട്ടന്റെ സ്വന്തം ശ്രീക്കുട്ടി 2 [സമി]
കയറി കൂടിയിരുന്നു….
വേറെ ഒരാളോടും എനിക്ക് ഇതുപോലെ ഇഷ്ടം തോന്നിയിട്ട് ഇല്ലാ…… അവൾ കരച്ചിലോടെ പറഞ്ഞു
മീനു.. കരയല്ലേ….. എന്ത് പറയണം എന്നറിയാതെ ഞാൻ പറഞ്ഞു
ഒരു ഫ്രണ്ടിനോട് എന്നപോലെ എങ്കിലും എന്നെ ഒന്ന് സ്നേഹിക്ക് ചേട്ടാ…… അവൾ പറഞ്ഞു
ആ പറഞ്ഞത് എനിക്ക് ഒരു ആശ്വാസം ആയിരുന്നു,....
ശരി…. അവളെ ഇടതു കൈ കൊണ്ട് പതിയെ ചേർത്ത് പിടിച്ചുകൊണ്ട് ഞാൻ പറഞ്ഞു….
ഉറപ്പ്…. അവൾ കണ്ണ് തുടച്ചുകൊണ്ട് ചോദിച്ചു
ഉറപ്പ്… മനസ് കലങ്ങി മറിഞ്ഞു ഇരിക്കുക ആണെങ്കിലും അവളുടെ കരച്ചിൽ അവസാനിപ്പിക്കാൻ അതല്ലാതെ ഒരു വഴി ഇല്ലാത്ത കൊണ്ട് ഞാൻ പറഞ്ഞു
എന്നാൽ എന്നെ ഒന്ന് ബീച്ചിൽ കൊണ്ട് പോകാമോ ? ഒരു ചിരിയോടെ അവൾ ചോദിച്ചു
സെക്കൻഡുകൾ കൊണ്ട് അവൾ മാറിയത് കണ്ട് ഞാൻ അതിശയത്തോടെ അവളെ നോക്കി
കൊണ്ട് പോ ചേട്ടാ…. പഴയ മീനുവിനെ പോലെ അവൾ കൊഞ്ചി
കൊണ്ടുപോകാം……
ബൈക്ക് ന്….. അവൾ പറഞ്ഞു
ഹാ സമ്മതിച്ചു…..
എന്നാൽ ഞാൻ പോയി റെഡി ആകട്ടേ …
ഇപ്പോൾ ഓ ?
പിന്നെ എപ്പോൾ…… അതും പറഞ്ഞു അവൾ അവിടെ നിന്നും എഴുന്നേറ്റു…..
അവളോട് പറഞ്ഞു ജയിക്കാൻ പറ്റില്ലാത്ത കൊണ്ട് ഞാൻ അതിന് സമ്മതിച്ചു….
അങ്ങിനെ ഞങ്ങൾ ബീച്ചിലേക്ക് പോയി….
ഇന്ന് നടന്ന കാര്യങ്ങളെ കുറിച്ച് ഓർത്ത് മനസ് അസ്വസ്ഥമായിരുന്നു എങ്കിലും അവളുടെ ആ സാമീപ്യം എനിക്ക് എന്തോ ഒരു ഇഷ്ടം തന്നെ ആയിരുന്നു….
എന്റെ കയ്യിൽ കോർത്ത് പിടിച്ചു ഒരു കാമുകിയെ പോലെ അവൾ എന്റെ കൂടെ ബീച്ചിലൂടെ നടന്നു….
അവിടെയുള്ള
💬 Comments
View all comments