0%

Chapter Title : ആദിയേട്ടന്റെ സ്വന്തം ശ്രീക്കുട്ടി 2 [സമി]

Author : SAMI Read All Parts 1486

ഇരിക്കും…… ചെയ്യുന്നത് തെറ്റാണെന്ന് അറിയാമെങ്കിലും അവളുടെ മുൻപിൽ എല്ലാം മറന്ന് പോകും,......

അവളുടെ കൂട്ടുകാരികളുടെ പല രഹസ്യങ്ങളും അവൾ എന്നോട് പറഞ്ഞു…. കൂട്ടത്തിൽ ഗൗരി പ്രേഗിനെന്റ് ആയതും അത് ആരും അറിയാതെ അബോർട്ട് ചെയ്തത് ഉൾപ്പെടെ….

വെക്കേഷന് കഴിഞ്ഞു പോയപ്പോൾ ഞങ്ങൾ രണ്ടാൾക്കും വല്ലാതെ വിഷമം ആയി, എന്നാലും ടൈം കിട്ടുമ്പോൾ എല്ലാം അവൾ വീഡിയോ കാൾ ചെയ്തും ഫോൺ ചെയ്തും എന്നോട് സംസാരിച്ചു കൊണ്ടിരുന്നു, എന്റെ ഒരു കാമുകിയെ പോലെ….

അങ്ങിനെ ഇരിക്കെയാണ് ക്യാനഡയ്ക്ക് പോകുവാൻ ഉള്ള കാര്യം പറഞ്ഞുകൊണ്ട് അച്ഛനും അമ്മയും നിർബന്ധിക്കുന്നത്, അന്നത്തെ കത്തിക്കുത്ത് പ്രശ്ന കൂടെ ഉള്ളതാണ് കാരണം,,....... എന്നാൽ മീനുവിനെ വിട്ട് പോകുവാൻ മനസ് വല്ലാതെ മടിച്ചു…… എന്നാൽ ഞങ്ങൾ രണ്ടാളും കൂടെ ഒരു തീരുമാനം എടുത്തു, അവളുടെ കോഴ്സ് കഴിയുന്നതോടെ അവളും ക്യാനഡയിലേക്ക് വരാമെന്നും നേഴ്സ് ആയതിനാൽ എളുപ്പത്തിൽ ജോലി കിട്ടുമെന്നും ഒക്കെയുള്ള കാരണത്താൽ ഞങ്ങൾ അതിൽ ഒക്കെ ആയി……

അങ്ങിനെയാണ് ഇവിടെ എത്തി പെടുന്നതും, ശ്രീകുട്ടിയെ പരിചയപ്പെടുന്നതും……….

മീനുവിനെ കുറിച്ച് ആലോചിച്ച് സമയം പോയത് അറിഞ്ഞില്ല….. അവളെ കാണുവാൻ മനസ് ഒന്ന് കൊതിച്ചു…………… അവൾക്ക് എക്സാം ടൈം ആയിപോയി ഇല്ലെങ്കിൽ അവളെ ഒന്ന് വീഡിയോ കാൾ വിളിച്ചു കാണാമായിരുന്നു…….

എക്സാം കഴിഞ്ഞാൽ എത്രയും വേഗം അവളെ ഇവിടേക്ക് കൊണ്ടുവരണം…….

അപ്പൊ ശ്രീക്കുട്ടി ? മനസ് തിരിച്ച് എന്നോട് ചോദിച്ചു

തുടരും…………..

💬 Comments

View all comments