Chapter Title : ആദിയേട്ടന്റെ സ്വന്തം ശ്രീക്കുട്ടി 3 [സമി]
ഇരുന്ന് കഴിച്ചു….
നാളെ എനിക്ക് ഓഫ് ആണെടാ…… ഭക്ഷണമെല്ലാം കഴിഞ്ഞു സോഫയിൽ ഇരുന്നുകൊണ്ട് ഞാൻ പറഞ്ഞു
ശനിയും ഞായറും ഓഫ് ആണോ ?
ഹാ….
എനിക്ക് ഈ ഞായറാഴ്ച ഓഫ് ആയിരിക്കും…. പക്ഷേ അത് കഴിഞ്ഞാൽ അത് മാറും…. അവൾ എന്റെ അരികിലായി ഇരുന്നു കൊണ്ട് പറഞ്ഞു
അതെന്താ ? ഞാൻ ചോദിച്ചു
അടുത്ത ആഴ്ച മുതൽ ഷിഫ്റ്റ് ആയിട്ടായിരിക്കും ഡ്യൂട്ടി…. മോർണിംഗ് ഉം എവെനിംഗ് ഉം അങ്ങിനെ രണ്ട് ഷിഫ്റ്റ്… പിന്നെ ഓഫ് ഞായറാഴ്ച ഒന്നും ആകില്ല….
ഹോ…..
കുഴപ്പമില്ല ഏട്ടാ…. സാലറി കിട്ടുമല്ലോ… അതുമതി
നമ്മൾക്ക് വേറേ ജോലി നോക്കിയാലോ ?
എന്ത് ജോലി….. ?
നിന്റെ വിദ്യാഭ്യാസത്തിന് അനുസരിച്ചുള്ള ജോലി…
അങ്ങിനെയൊക്കെ കിട്ടുമോ ?
നമ്മൾക്ക് നോക്കാം…. ഞാൻ ഇല്ലേ ഇവിടെ…
അത് കേട്ട് അവൾ സ്നേഹത്തോടെ എന്റെ തോളിലേക്ക് ചാരി…..
തളർന്ന മുഖവുമായി ഇരിക്കുന്ന ശ്രീക്കുട്ടിയുടെ ചുണ്ടുകൾ ലക്ഷ്യമാക്കി ഞാൻ പതിയെ ഒന്ന് മുഖം അടുപ്പിച്ചുകൊണ്ട് അവയുടെ ചുണ്ടുകളിൽ എന്റെ ചുണ്ടുകൾ മുട്ടിയതും അവൾ എന്നിൽ നിന്നും കുതറി മാറി…..
വേണ്ടാട്ടാ ……… അവൾ കുസൃതിയോടെ പറഞ്ഞു
ഇതുവരെ തളർന്ന് ഇരുന്ന പെണ്ണാണോ ഇത് ?
ഹാ അതേ……
ഒരു ഉമ്മ താടാ,,,,,
ഇല്ലാ….
ജോലി ശെരിയാക്കണ്ടേ ?
ആദ്യം ശെരിയാക്ക് എന്നിട്ട് നോക്കാം…..
ഒരു ഉമ്മ തന്നെന്ന് വിചാരിച്ച് ഒന്നും സംഭവിക്കില്ല…..
അതൊന്നും പറയാൻ പറ്റില്ല……
എന്നെ വിശ്വാസം ഇല്ലേ ?
ഇല്ലാ….
ശ്രീക്കുട്ടി…..
ഏട്ടാ…….. അവൾ അതെ പോലെ തിരിച്ചു വിളിച്ചു……
ഒരു സ്നേഹവും ഇല്ലാ,....
നമ്മൾ രണ്ടുപേരും
💬 Comments
View all comments