Chapter Title : ആദിയേട്ടന്റെ സ്വന്തം ശ്രീക്കുട്ടി 2 [Mr.Devil]
സംസാരിക്കാൻ നിന്നില്ല. ചുമ്മാ എന്തിനാ നമ്മുടെ വില കളയുന്നത്.
നേരെ ഹാളിൽ പോയപ്പോൾ അവിടെ മുഴുവൻ ഓടിനടന്ന് നോക്കി കാണുകയായിരുന്നു ലിയ. ഒരു കൊച്ചു കുട്ടിയെപ്പോലെ ആയിരുന്നു അവളുടെ പ്രവർത്തി.
അതോ ഈ സാധനത്തിനു വട്ടാണോ എന്നും ഞാൻ ചിന്തിക്കാതിരുന്നില്ല. അതുപോലെയായിരുന്നു അവളുടെ പ്രവർത്തികൾ. എന്തായാലും കാണാൻ നല്ല രസമുണ്ട്.
അങ്ങനെ അവളെ നോക്കി നിൽക്കുമ്പോഴാണ് നമ്മുടെ നായികയുടെ രംഗപ്രവേശനം.
കരഞ്ഞു കലങ്ങിയപോലെ ആയിരുന്നു അവളുടെ കണ്ണുകൾ.
ലിയ അവളുടെ കൈയിൽ നിന്നു സ്ക്വാഷ് വാങ്ങി കുടിച്ചു. അപ്പോളും അവൾ എല്ലാം നോക്കിക്കാണുന്ന തിരക്കിൽ തന്നെയായിരുന്നു. ഇതിനും മാത്രം എന്താണാവോ ഇവിടെ കാണാൻ ഉള്ളത്. എന്നിട്ട് ഞാൻ ഒന്നും കണ്ടില്ലല്ലോ.
സ്ക്വാഷ് കുടിച്ചു കഴിഞ്ഞു എന്നോടും ശ്രീകുട്ടിയോടും യാത്ര പറഞ്ഞു ലിയ പോകാനിറങ്ങി. കാറിനടുത്തു എത്തിയപ്പോൾ എന്നെ കെട്ടിപിടിച്ചു ഒന്നുകൂടി യാത്ര പറഞ്ഞിട്ടാണ് ലിയ പോയത്.
അത് നമ്മുടെ കുട്ടിക്ക് അത്ര ഇഷ്ടപ്പെട്ടില്ല എന്നു ആ മോന്ത കണ്ടാലറിയാം.
അവളുടെ കാറ് പോയി കഴിഞ്ഞു ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ മുഖവും വീർപ്പിച്ചു നിക്കുന്ന ശ്രീകുട്ടിയെയാണ് കണ്ടത്.
അവൾ എന്നെ നോക്കാതെ അവളുടെ കോട്ടേഴ്‌സിലേക്ക് പോകാനൊരുങ്ങി.
തെണ്ടി ഒന്നും മൈൻഡ് ചെയ്യുന്നുപോലുമില്ല.
എനിക്ക് നല്ല ദേഷ്യം വന്നു ഞാൻ പറഞ്ഞു…
“ഇന്ന് ഇവിടുന്നു എന്നോട് ഒന്നും സംസാരിക്കാതെ പോകാനാണ് പരിപാടിയെങ്കിൽ ഇനി ഇങ്ങോട്ട് വരണ്ട”
അത് കേട്ടപ്പോൾ പെണ്ണ് ബ്രേക്ക് ഇട്ടപോലെ നിന്നു. എന്നിട്ട് വന്നു വീട്ടിനകത്തേക്ക് കയറി പോയി. അപ്പോളും നോ സംസാരം.
അവളുടെ ആ പ്രവർത്തിയിൽ എനിക്ക് ചിരിപൊട്ടി. വളരെ കഷ്ടപ്പെട്ട് ഞാൻ അത് കണ്ട്രോൾ ചെയ്തു. എന്നിട്ട് ഗൗരവത്തിൽ തന്നെ പറഞ്ഞു..
“ പറ്റുമെങ്കിൽ രാത്രിയിലെ ഫുഡ് ഒന്നു ഉണ്ടാക്കിതരണം. അടുക്കളയിൽ സാധനങ്ങൾ ഒക്കെ ഉണ്ടല്ലോ”
“ അതേ…. നിങ്ങക്ക് ഇപ്പോളും ആഹാരം ഉണ്ടാക്കി തരാൻ ഞാൻ നിങ്ങളുടെ കെട്ട്യോൾ ഒന്നുമല്ല”. ഉടനെ അവളുടെ മറുപടി വന്നു.
“ കെട്ട്യോൾ ആക്കാൻ എനിക്ക് മടിയൊന്നുമില്ല…. ഞാൻ റെഡി ആണ്…. പിന്നെ ഫുഡ് നിനക്ക് പറ്റുമെങ്കിൽ ഉണ്ടാക്കിയാൽ മതി. അല്ലെങ്കിൽ ഞാൻ പുറത്തുന്ന് കഴിച്ചോളാം”. എടുത്തടിച്ചപോലെ ആയിരുന്നു
💬 Comments
View all comments