0%

Chapter Title : ആദിയേട്ടന്റെ സ്വന്തം ശ്രീക്കുട്ടി 2 [Mr.Devil]

Author : Kambikathakal Read All Parts 254
ഓം ക്രീം കുട്ടിച്ചാത്താ എന്നു വിളിക്കുമ്പോൾ മായാവി വരുംപോലെ നമ്മുടെ കുറുമ്പി കുട്ടിചാത്തൻ ശ്രീക്കുട്ടി എവിടെനിന്നോ പറന്നെത്തി. പെണ്ണ് മാരത്തോൺ ഓട്ടം ഓടിയപോലെ കിതയ്ക്കുന്നുണ്ട്. എന്നെ ഒന്നു നോക്കി ദഹിപ്പിച്ചിട്ട് ലിയയെ നോക്കിയൊന്നു ചിരിച്ചു. ലിയ തിരിച്ചും. ലിയക്ക് വേറൊന്നും ഒരു വിഷയമല്ല എന്ന രീതിയിൽ അവൾ ഡോറു തുറന്ന് അകത്തുകയറി. അകത്തെ ഭംഗിയൊന്ന് വീക്ഷിച്ചിട്ട് “ Nice House ” എന്ന് പറഞ്ഞു. ഞാനൊരു Thank you പറഞ്ഞു. ലിയ :- Who’s this ? എന്നു ശ്രീകുട്ടയെ ഒന്നു നോക്കിയിട്ട് എന്നോട് ചോദിച്ചു. “She’s my friend… And, she’s also from INDIA”. ഞാൻ മറുപടി പറഞ്ഞു.
ലിയ :- Ohh…. Anyway She is so beautiful. അതുകേട്ടപ്പോൾ നമ്മുടെ സുന്ദരി കുട്ടിയുടെ മുഖത്ത് ഒരു ചിരി വിടർന്നു. പിന്നെ അവർ തമ്മിലായി സംസാരം. ലിയയുടെ ചറപറാ ഇംഗ്ലീഷിന് മുന്നിൽ പിടിച്ചു നിൽക്കാൻ എന്റെ കുട്ടി കുറച്ചു കഷ്ടപെടുന്നുണ്ട്. എന്നാലും മോശമല്ലാത്ത രീതിയിൽ ശ്രീകുട്ടയും ഇംഗ്ലീഷ് പറയുന്നുണ്ട്. ലിയ എന്നെപറ്റി എന്തൊക്കെയോ ശ്രീകുട്ടിയോട് പറയുന്നുണ്ട്. വളരെ പതുക്കെ ആയതുകൊണ്ട് എനിക്ക് അത് കേൾക്കാൻ പറ്റുന്നില്ല. പിന്നെ ഞാൻ ശ്രദ്ധിക്കാനും പോയില്ല. ശ്രീക്കുട്ടി എന്നോട് സംസാരിക്കുന്നത് പോയിട്ട് എന്നെ ഒന്നും നോക്കുന്നത് പോലുമില്ല. ആ പ്രവർത്തി കണ്ടിട്ട് എനിക്ക് നല്ല ദേഷ്യം വന്നു. എന്നിട്ട് ലിയക്ക് കുടിക്കാനായി സ്ക്വാഷ് കലക്കാൻ ശ്രീക്കുട്ടി അടുക്കളയിലേക്ക് പോയി. ലിയയോട് ഇരിയ്ക്കാൻ പറഞ്ഞിട്ട്…. ഇപ്പോ വരാമെന്നും പറഞ്ഞു ഞാൻ നേരെ അടുക്കളയിലേക്ക് പോയി. അവിടെ സ്ക്വാഷ് കലക്കുന്ന തിരക്കിലായിരുന്നു ശ്രീക്കുട്ടി. “ശ്രീക്കുട്ടി എന്തിനാ എന്നെ വിളിച്ചിരുന്നേ…. എന്റെ മൊബൈൽ സൈലന്റ് ആയിരുന്നു”. ഞാൻ സംസാരിക്കുന്നത് കേൾക്കുന്നുണ്ടെങ്കിലും അവൾ എന്നെ നോക്കുന്നില്ല. “എടി.. നീ എന്താ മിണ്ടാതെ നിക്കുന്നേ… നിനക്ക് നാവില്ലേ. അതോ എന്നോട് സംസാരിക്കില്ലേ”. ഞാൻ ശബ്ദം കുറച്ചു കൂട്ടിയാണ് അത് ചോദിച്ചത്. എനിക്ക് നല്ല ദേഷ്യം വന്നിരുന്നു. എനിക്ക് ഏറ്റവും ദേഷ്യം വരുന്ന കാര്യമാണ് ഞാൻ ആരോടെങ്കിലും സംസാരിക്കുമ്പോൾ അവർ തിരിച്ചു മറുപടി തരാത്തത്. പിന്നെ ഞാനൊന്നും

💬 Comments

View all comments