Chapter Title : ആദിയേട്ടന്റെ സ്വന്തം ശ്രീക്കുട്ടി 2 [Mr.Devil]
ഓഫീസിൽ നിന്നിറങ്ങി വീട്ടിലേക്ക് പോകുന്ന വഴിയിൽ മൊബൈൽ എടുത്ത് നോക്കിയപ്പോളാണ് ശ്രീക്കുട്ടിയുടെ 3 മിസ്സ്ഡ് കാൾസ്. എന്റെ മൊബൈൽ സൈലന്റ് ആയിരുന്നു എന്നു ഞാൻ അപ്പോളാണ് മനസ്സിലാക്കിയത്.
ലിയയും ഞാനും മൊബൈൽ നമ്പറുകൾ കൈമാറ്റം ചെയ്തപ്പോൾ ലിയ എന്റെ മൊബൈൽ വാങ്ങി അവളുടെ നമ്പർ ടൈപ്പ് ചെയ്യുകയും, ഞാൻ അവളുടെ മൊബൈൽ വാങ്ങി എന്റെ നമ്പർ ടൈപ്പ് ചെയ്യുകയുമാണ് ചെയ്യ്തത്.
അതുകൊണ്ട് അപ്പോളും മൊബൈൽ സൈലന്റ് ആണെന്ന് ശ്രദ്ധിക്കാൻ പറ്റിയില്ല.എന്തെങ്കിലും ആകട്ടെ ഞാൻ ശ്രീകുട്ടയെ തിരിച്ചു വിളിച്ചു. രണ്ടു മൂന്ന് റിങ് ആയപ്പോഴേക്കും അവൾ ഫോണെടുത്തു. എടുത്ത ഉടൻ…….
“പോ….. എന്നോട് മിണ്ടണ്ട” എന്നു പറഞ്ഞവൾ കാൾ കട്ട് ചെയ്തു.
അവളുടെ സംസാരശൈലി കേട്ടപ്പോൾ എനിക്ക് ചിരിയാണ് വന്നത്. എന്നാലും അവൾ എന്തായിരിക്കും ഇങ്ങനെ പറഞ്ഞത് എന്നുള്ള ടെൻഷനും ഉണ്ടായിരുന്നു. എന്തിനായിരിക്കും അവൾ മൂന്ന് തവണ വിളിച്ചിരുന്നത്. എന്തായാലും ഞാൻ തിരിച്ചു വിളിക്കാൻ പോയില്ല… വീട്ടിൽ പോയിട്ട് നേരിട്ട് സംസാരിക്കാമെന്ന് കരുതി….
അങ്ങനെ ഞാൻ വേഗം വീട്ടിലേക്ക് നടന്നു. പെട്ടന്ന് എന്റെ അടുത്ത് ഒരു BMW i8 car വന്നു നിന്നു. നോക്കിയപ്പോൾ നമ്മുടെ ലിയ കാറിൽ ഇരുന്നു പുഞ്ചിരിക്കുന്നു. അവളുടെ കാറാണ് അത്. അവൾ എന്നെ വീട്ടിൽ ഡ്രോപ്പ് ചെയ്യാമെന്ന് പറഞ്ഞു. ഒരു ലിഫ്റ്റ് കിട്ടിയ സന്തോഷത്തിൽ ഞാൻ വണ്ടിയിൽ ചാടിക്കേറി. അങ്ങനെ ആ Bmw i8 ഞങ്ങളെയും കൊണ്ട് ചീറിപ്പാഞ്ഞു.
ഒരു അസാധ്യ റൈഡ് തന്നെയായിരുന്നു അത്. അവൾ ഡ്രൈവിങ്ങിൽ എക്സ്പേർട്ട് ആണെന്നും എനിക്ക് മനസ്സിലായി.
അവളുടെ ഡ്രൈവിങ്ങിന്റെ മെച്ചം കാരണം കണ്ണടച്ചു തുറക്കും മുമ്പേ ഞങ്ങളുടെ എന്റെ വീട്ടിൽ എത്തി.
ഞാൻ അവളെ വീട്ടിലേക്ക് ക്ഷണിക്കുന്നത്തിനു മുൻപേ അവൾ കാറിൽ നിന്നുമിറങ്ങി എന്റെ വീട്ടിലേക്ക് നടന്നു.
അതുകണ്ടു അന്ധംവിട്ടിരുന്ന എന്നെ അവൾ നോക്കിയിട്ട് വരുന്നില്ലേ എന്നു ചോദിച്ചു.
അവളുടെ പെരുമാറ്റം കണ്ടാൽ അവളുടെ വീട്ടിലേക്ക് എന്നെ ക്ഷണിക്കുന്നത് പോലെയാണ്.
ഒരു അൺലിമിറ്റഡ് കുസൃതി കുടുക്ക തന്നെയാണ് ഇവളെന്ന് എനിക്ക് മനസ്സിലായി.
ഞാൻ കാറിൽ നിന്നിറങ്ങി അവളുടെ പുറകെ വീട്ടിലേക്ക് നടന്നു. നമ്മുടെ മായാവി കഥയിൽ
💬 Comments
View all comments