0%

Chapter Title : ആദിയേട്ടന്റെ സ്വന്തം ശ്രീക്കുട്ടി 2 [Mr.Devil]

Author : Kambikathakal Read All Parts 252
നമ്മുടെ നാവ് ഇറങ്ങി പോകും അത്രക്ക് അടിപൊളിയാണ്. ഉച്ചക്കും രാത്രിയും ഞാൻ റെസ്റ്റോറന്റിൽ നിന്നും കഴിക്കും… എനിക്ക് ഈ അടുക്കളയിൽ കയറുന്നത് അലർജിയാണ്. കേറി എന്തെങ്കിലും ഉണ്ടാക്കാൻ മടി ഒന്നുമില്ല… പക്ഷെ എനിക്ക് അടുക്കള അലർജിയായി പോയില്ലേ….. പാവം ഞാൻ… ?
ശ്രീകുട്ടിക്കും അവളുടെ കൂടെയുള്ള ബാക്കി സ്റ്റാഫിനും അവരുടെ കമ്പനി ഫുഡ്‌ പ്രൊവൈഡ് ചെയ്യുന്നുണ്ട്.എന്നാലും അവളെ നിർബന്ധിച്ചു ഞാൻ ഇവിടുന്ന് ബ്രേക്ഫാസ്റ്റ് കഴിപ്പിക്കും. എനിക്ക് വിളമ്പി തന്ന് എന്നെ കഴിപ്പിച്ചിട്ടേ അവൾ കഴിക്കൂ. അത് അങ്ങനെയൊരു വട്ട്. എന്തെങ്കിലുമാകട്ടെ അവൾ കഴിക്കുന്നുണ്ടല്ലോ…. എനിക്കത് മതി. ഒന്നു ചിരിച്ചിട്ട് അവളുടെ കയ്യിൽ നിന്നും ഞാൻ ആ ചായ വാങ്ങി കുടിച്ചു. പറയേണ്ട കാര്യമില്ലല്ലോ നല്ല അസ്സൽ ചായ. ഏലക്കയുടെ ടേസ്റ്ററും കൂടിയപ്പോൾ ഒരു രക്ഷയുമില്ല. പെണ്ണിന് ഒടുക്കത്തെ കൈപ്പുണ്യം ആണ്. അമ്മയുടെ അടുത്തുന്നു കിട്ടിയതായിരിക്കും ഈ കൈപ്പുണ്യം. അവളുടെ അമ്മയുണ്ടാക്കിയ ഉണ്ണിയപ്പം ഞാൻ കഴിച്ചതാണല്ലോ. ഇവൾ ദിവസം പോകുന്തോറും സുന്ദരിയായി വരുന്നല്ലോ…. ഫ്ലൈറ്റിൽ വച്ചു കണ്ടപ്പോൾ ഇട്ടിരുന്ന ചുരിദാറാണ് അവൾ ഇന്ന് ഇട്ടിരിക്കുന്നത്. പിന്നെ അവൾ ബ്രേക്ഫാസ്റ്റ് വിളമ്പി തന്നു. ഞാൻ കഴിച്ചു കഴിഞ്ഞപ്പോൾ അവളും കഴിച്ചു. അങ്ങനെ അവളോട്‌ യാത്ര പറഞ്ഞു വീടും പൂട്ടി ഞാൻ ഓഫീസിലേക്ക് യാത്ര തിരിച്ചു. കാനഡയിലെ ഒരു പ്രമുഖ ഐ.ടി കമ്പനിയിൽ ആണ് എനിക്ക് ജോലി കിട്ടിയത്. അങ്ങനെ ജോലിയിൽ ജോയിൻ ചെയ്യ്തു. കമ്പനിയിൽ എന്റെ ഡിപ്പാർട്മെന്റിൽ ഉള്ള ഒരു കുട്ടിയുമായി പെട്ടന്ന് തന്നെ ഞാൻ കൂട്ടായി. “ലിയ മരിയ” എന്നാണ് അവളുടെ പേര്. ഇസ്രായേൽ ആണ് സ്വദേശം. എന്നേക്കാൾ ഒരു വയസ്സ് കൂടുതലുണ്ട്. 25 വയസ്സായി അവൾക്ക്. പക്ഷെ അതിന്റെ ഒരു അഹങ്കാരവും അവൾക്കില്ല. കൊച്ചുകുട്ടികളെപോലെയാണ് അവളുടെ സ്വഭാവം. അവളുടെ നീല കണ്ണുകൾ എടുത്തു പറയേണ്ടത് തന്നെയാണ്. അത് എനിക്ക് അങ്ങ് ഇഷ്ടപ്പെട്ടു. എന്റെ പച്ച കളർ കണ്ണ് അവൾക്കും ഇഷ്ടമായെന്ന് പറഞ്ഞു. അവളുള്ളത് കൊണ്ട് ഓഫീസിൽ ഒരിക്കലും ബോറടിക്കേണ്ടിവരില്ല. ശ്രീക്കുട്ടിയുടെ അത്രയില്ലെങ്കിലും ഇവളും മോശമല്ലാത്തൊരു വായാടി തന്നെയാ. അവിടെ മലയാളം ആണെങ്കിൽ ഇവിടെ ഇംഗ്ലീഷ്. അത്രേയുള്ളു വ്യത്യാസം. വൈകുന്നേരം

💬 Comments

View all comments