0%

Chapter Title : ആദിയേട്ടന്റെ സ്വന്തം ശ്രീക്കുട്ടി 2 [Mr.Devil]

Author : Kambikathakal Read All Parts 250
ഞാൻ ചിന്തിച്ചു. പക്ഷെ എന്നെ ഞെട്ടിച്ചു കൊണ്ട് അവൾ ഓടി വന്നു എന്നെ കെട്ടിപിടിച്ചു. നടക്കുന്നത് സ്വപ്നമാണോ എന്നു ഞാൻ ചിന്തിച്ചുപോയി. ആ സമയവും കാച്ചിയ എണ്ണയുടെ മണം എന്റെ മൂക്കിൽ തുളച്ചു കയറി. സന്ദർഭം അനുകൂലമല്ലെങ്കിലും ഞാൻ ആ മണം ആസ്വദിച്ചു നിന്നുപോയി. അധികനേരം ആ ആസ്വാദനം ഉണ്ടായില്ല. എന്തോ ആലോചിച്ചെന്ന പോലെ അവന്റെ എന്നിൽ നിന്നും വിട്ടുമാറി.
“ഏട്ടാ…. എന്റെ അച്ഛൻ എന്നെ വിളിച്ചിരുന്ന പേരാണ് ഈ ശ്രീക്കുട്ടി. ഏട്ടൻ അങ്ങനെ വിളിച്ചപ്പോൾ എനിക്ക് എന്റെ അച്ഛൻ വിളിക്കുന്നപോലെ തോന്നി. അതാ ഞാൻ അങ്ങനെ…” “എങ്ങനെ….?” ഞാൻ വെറുതെ അവളെയൊന്ന് വട്ട് ഇളക്കി. “ പോ ഏട്ടാ ” പെണ്ണിന്റെ മുഖം പെട്ടന്ന് തക്കാളി പോലെ ചുവന്നു തുടുത്തു. “അപ്പോൾ ഞാൻ ഇനി ശ്രീക്കുട്ടി എന്ന് വിളിച്ചോട്ടെ” “മ്മ്..” ഒരു മൂളൽ മാത്രമായിരുന്നു പെണ്ണിന്റെ മറുപടി. “ എന്നാ ശ്രീക്കുട്ടി എന്നുതന്നെ വിളിക്കാം. ചിലപ്പോൾ ഇനിയും ഒരു കെട്ടിപ്പിടിത്തം കിട്ടിയാലോ”… ഞാൻ തമാശരൂപേണ, എന്നാൽ കുറച്ചു ആവേശത്തോടെ ഞാൻ പറഞ്ഞു. “അയ്യേ…. വൃത്തികെട്ടത് ” എന്നു പറഞ്ഞു ഒരു കുസൃതി ചിരിയോടെ അവൾ എന്റെ കൈയിൽ നിന്ന് ആ പാത്രവും തട്ടിപ്പറിച്ചുകൊണ്ട് ഓടി. ഞാൻ അവളുടെ കുസൃതിചിരിയോടെ ഉള്ള ഓട്ടം നോക്കി അവിടെ നിന്നുപോയി. ***********----- അങ്ങനെ രണ്ട് ദിവസം പെട്ടന്ന് കടന്നുപോയി. ശ്രീക്കുട്ടിയുടെ വായാടിത്തരവും കുസൃതിയും ഉണ്ടായിരുന്നതുകൊണ്ട് രണ്ടുദിവസം പോയതേ അറിഞ്ഞില്ല…. ഇന്നാണ് എനിക്ക് ജോലിക്ക് ജോയിൻ ചെയ്യേണ്ടത്. ശ്രീകുട്ടിക്ക് നാളെ ജോയിൻ ചെയ്‌താൽ മതി. രാവിലെ എണീറ്റ് കുറച്ചു വർക്ഔട്ട് ഒക്കെ ചെയ്തു. പ്രഭാതകൃത്യങ്ങളും കഴിഞ്ഞു ഒരു കുളിയും പാസ്സ് ആക്കി. ഫോർമൽ ഡ്രസ്സ്‌ ഒക്കെ അണിഞ്ഞു കണ്ണാടിയുടെ മുന്നിൽ നിന്നും മുടി ചീകുമ്പോളാണ് ആരോ മുറിയിലേക്ക് കടന്നു വരുന്നതായി തോന്നിയത്. തിരിഞ്ഞു നോക്കിയപ്പോൾ അതാ കയ്യിൽ ആവിപറക്കുന്ന ഒരു കപ്പ്‌ ചായയുമായി ശ്രീക്കുട്ടി. ഞാൻ പറഞ്ഞില്ലല്ലോ…. കഴിഞ്ഞ രണ്ടുദിവസവും എനിക്ക് ചായയും, ബ്രേക്ഫാസ്റ്റും ഉണ്ടാക്കി തന്നത് ശ്രീകുട്ടയാണ്. ചുമ്മാ പറയുന്നതല്ല… അവൾ ഉണ്ടാക്കുന്ന ചായയും ഫുഡും ഒക്കെ ഒടുക്കത്തെ ടേസ്റ്റ് ആണ്….

💬 Comments

View all comments