Chapter Title : ആദിയേട്ടന്റെ സ്വന്തം ശ്രീക്കുട്ടി 2 [Mr.Devil]
ബോട്ടണി ആണ് പഠിച്ചത്. അതുകൊണ്ട് എല്ലായിടത്തും ജോലി കിട്ടുന്നത് അത്ര എളുപ്പമല്ലായിരുന്നു.
അപ്പോളാണ് വീടിനടുത്തുള്ള ഒരു ആന്റി അവരുടെ മാർജിൻഫ്രീ ഷോപ്പിൽ എനിക്ക് ഒരു ജോലി തന്നത്. ഞങ്ങടെ അവസ്ഥ മനസ്സിലാക്കി നല്ലയൊരു തുക തന്നെയാ ആന്റി ശമ്പളം തന്നത്.
ദൈവത്തിന്റെ പ്രതിരൂപം തന്നെയായിരുന്നു ആ ദേവകി ആന്റി.
ബുദ്ധിമുട്ടുകൾ ഒരുപാട് ഉണ്ടായിരുന്നെങ്കിലും ഒരുവിധം നന്നായി ഞങ്ങൾ ജീവിച്ചുപോന്നു.
അപ്പോഴാ ദേവകി ആന്റി വഴി ഈ ജോലിക്കുള്ള വിസ കിട്ടുന്നത്. അനിയനുവേണ്ടിയാണ് ആന്റി വിസ റെഡി ആക്കിയത്. പക്ഷെ അവൻ ഇങ്ങോട്ട് വരാൻ ഒരുക്കമല്ലായിരുന്നു. എനിക്കും അത് ശെരിയാണെന്ന് തോന്നി. പഠിക്കേണ്ട പ്രായമല്ലേ അവന്റെ.
അങ്ങനെ ദേവകി ആന്റിയുടെ നല്ല മനസ്സ് കാരണമാണ് എനിക്ക് ഈ ജോലി കിട്ടിയത്.”ഇത്രേയും പറഞ്ഞു കഴിഞ്ഞപ്പോഴേക്കും അവൾ പൊട്ടികരഞ്ഞുപോയി പാവം.“ശ്രീദേവി…. താൻ ഇങ്ങനെ കരഞ്ഞാൽ എങ്ങനെയാ. തനിക്ക് ഇനി നല്ല കാലമായിരിക്കും. അങ്ങനെ എന്റെ മനസ്സ് പറയുന്നു. അമ്മയെയും അനിയനെയും ഇനി താനല്ലേ നോക്കേണ്ടത്… ആ താനിങ്ങനെ കരഞ്ഞാലെങ്ങനെയാ…” ഇത്രെയും പറഞ്ഞപ്പോൾ പെണ്ണൊന്നു തണുത്തു.
“വിഷമം കൊണ്ട് കരഞ്ഞു പോയതാ ഏട്ടാ… കഷ്ടതകൾ മാത്രം അനുഭവം വിധിക്കപ്പെട്ട ജന്മമാണ് ഞാനും എന്റെ കുടുംബവും.”
“ഏയ്…. ഇനി അങ്ങനെയൊന്നും ചിന്തിക്കേണ്ട. ഞാനില്ലേ കൂടെ” വായിൽ നിന്ന് അറിയാതെ ഇങ്ങനെ വീണുപോയി.
ചെറുതായി കരഞ്ഞുകൊണ്ടിരുന്ന ഉണ്ടക്കണ്ണി പെട്ടന്ന് എന്നെയൊന്നു നോക്കി. അവളുടെ കണ്ണുകളിൾ മിന്നിമറഞ്ഞ ഭാവം എന്താണെന്ന് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞില്ല.
ആ കണ്ണുകളിൽ ഉറപ്പില്ലാത്തൊരു പ്രതീക്ഷയുടെ നാളം മാത്രം എനിക്ക് മനസ്സിലാക്കാൻ പറ്റി.
വീണ്ടും കുറെ കാര്യങ്ങൾ സംസാരിച്ചു അവൾ പോകാനിറങ്ങി.
അവൾ ഉണ്ണിയപ്പം കൊണ്ടുവന്ന പാത്രം മേശപ്പുറത്തിരിക്കുന്നത് അപ്പോളാണ് ഞാൻ കണ്ടത്.
അപ്പോളവൽ വീടിന്റെ പുറത്ത് ഇറങ്ങിയതേ ഉള്ളൂ…
ഞാൻ പാത്രവും എടുത്ത് അവളുടെ പിന്നാലെ പോയി വിളിച്ചു.
“ശ്രീക്കുട്ടി”…. വിളിച്ച ശേഷമാണ് പറ്റിയ അബദ്ധം ഞാൻ മനസ്സിലാക്കിയത്. ശ്രീദേവി എന്നുള്ള അവളുടെ പേര് സ്നേഹംകൊണ്ട് വിളിച്ചപ്പോൾ ശ്രീക്കുട്ടി എന്നു മാറിപോയത്.
പെട്ടന്ന് അവൾ തിരിഞ്ഞു നോക്കി... അവളുടെ കണ്ണ് വീണ്ടും നിറഞ്ഞു.
വെറുതേ പോയ പണി ചോദിച്ചു വാങ്ങിയല്ലോ ഈശ്വരാ… എന്നു
💬 Comments
View all comments