Chapter Title : ആദിയേട്ടന്റെ സ്വന്തം ശ്രീക്കുട്ടി 2 [Mr.Devil]
കൂടെ വരുന്നത് കണ്ടത്. ഏട്ടൻ എന്നെ വിട്ടു പോകുമോ എന്ന് ആലോചിച്ചു ഞാൻ പെട്ടന്ന് ടെൻഷൻ ആയി. ഏട്ടൻ ഒരു പെണ്ണുമായി ഇഷ്ടത്തിലായാൽ പിന്നെ എപ്പോളും അവളുടെ കൂടെ ആയിരിക്കില്ലേ. അപ്പോൾ എനിക്ക് പിന്നെ ഏട്ടനെ കാണാൻ കിട്ടില്ലല്ലോ. അത് ആരാണെന്ന് അറിയാൻ വേണ്ടിയാ ഞാൻ അങ്ങോട്ട് ഓടി വന്നത്.”
ഈ പെണ്ണ് എന്നെ ഇത്രക്കും സ്നേഹിക്കുന്നുണ്ടോ. അവളുടെ മനസ്സിൽ എന്നെ നഷ്ടമാകുമോ എന്ന പേടി നല്ലപോലെ ഉണ്ട്. എന്നാലും അവളുടെ ഇന്നലത്തെ ആ വരവ് ആലോചിച്ചപ്പോൾ എനിക്ക് ചിരിച്ചു വന്നു.
“അതാണോ കുട്ടിച്ചാത്തൻ വരുന്നതുപോലെ എവിടെനിന്നോ പറന്നു നീ ഇവിടെ എത്തിയത്”
അതുകേട്ടതും അവൾ കുലുങ്ങി ചിരിക്കാൻ തുടങ്ങി. മുത്ത് പൊഴിയുന്നപോലെയുള്ള നല്ല അസൽ ചിരിച്ചു.
“ഇന്നലെ മുഴുവൻ എന്നെ ടെൻഷൻ അടുപ്പിച്ചിട്ട് ഇപ്പോൾ നിന്ന് ചിരിക്കുന്നോ….”
പെട്ടന്ന് ചിരി നിർത്തിയിട്ടു അവൾ പറഞ്ഞു…
“എന്നിട്ട് ഞാൻ ഇവിടെ വന്നിട്ട് ആ ചേച്ചിയോട് സംസാരിച്ചില്ലേ… അപ്പോൾ ഏട്ടൻ ആ ചേച്ചിയുടെ കാമുകൻ ആണെന്ന രീതിയിലാണ് ആ ചേച്ചി എന്നോട് സംസാരിച്ചത്. അതുകൂടി കേട്ടപ്പോൾ ഞാൻ അങ്ങു ഇല്ലാണ്ടായി പോയി. അതുകൊണ്ടാ ഞാൻ മുഖവും വീർപ്പിച്ചു നടന്നേ…. അത് പക്ഷെ ദേഷ്യം കൊണ്ടല്ല സങ്കടം കൊണ്ടാ…”
കുട്ടി മാമാ… ഞാൻ ഞെട്ടി മാമാ…. അതുപോലെ ആയി എന്റെ അവസ്ഥ. ഇത്രെയൊക്കെ ഉണ്ടായിരുന്നോ ഇവളുടെ മനസ്സിൽ. അവളെ ഒന്നും സമാധാനിപ്പിക്കാൻ വേണ്ടി ഞാൻ പറഞ്ഞു..
“എടി അത് അവൾ ചുമ്മാ നിന്നെയൊന്ന് ഇളക്കിയതാ… അവളുടെ പെരുമാറ്റം കൊച്ചുകുട്ടികളെ പോലെയാ… ശെരിക്കും ഒരു കുറുമ്പി”
ലിയയുടെ ഇന്നലത്തെ ചെയ്തികളെല്ലാം ഓർത്തു ഞാൻ ചിരിയോടെ പറഞ്ഞു.
“ആണോ”? അവളുടെ നിഷ്കളങ്കമായ ചോദ്യം കേട്ടപ്പോൾ എനിക്ക് ശെരിക്കും ഈ പൊട്ടിപെണ്ണിനോട് വാത്സല്യമാണ് തോന്നിയത്.
“അതേടി പെണ്ണേ…. എനിക്ക് നിന്നെയല്ലാതെ വേറെ ആരേയും ഇനി സ്നേഹിക്കാൻ പറ്റില്ല” എന്നു പറഞ്ഞു ഞാൻ അവളുടെ നെറ്റിയിൽ ആദ്യ സ്നേഹചുംബനം നൽകി.
പെട്ടന്ന് പെണ്ണിന്റെ മുഖം നാണം കൊണ്ട് ചുമന്നു രക്തവർണം ആയി.
“ഏട്ടാ…. എനിക്ക് ഇങ്ങനെ മോഹം തന്നിട്ട് എന്നെ ഇട്ടിട്ടു പോയാൽ പിന്നെ ഈ ശ്രീക്കുട്ടി
💬 Comments
View all comments