0%

Chapter Title : ആദിയേട്ടന്റെ സ്വന്തം ശ്രീക്കുട്ടി 2 [Mr.Devil]

Author : Kambikathakal Read All Parts 642
ജീവിതത്തിൽ എനിക്ക് ആദ്യമായി പ്രണയം തോന്നിയ പെണ്ണാ നീ…… എന്റെ ജീവിതത്തിൽ ഇനി ഒരിക്കലും മറ്റൊരു പെണ്ണ് ഉണ്ടാകില്ല…. നിനക്ക് എന്നെ ഇഷ്ടമല്ലെങ്കിലും സാരമില്ല….. ഈ ജന്മം മുഴുവൻ എന്റെ ഹൃദയത്തിനുള്ളിൽ നിന്നെയും പൂജിച്ചു ഞാൻ ജീവിക്കും”. ഈ സമയം ശ്രീക്കുട്ടിയുടെ കണ്ണിൽ നിന്നും കണ്ണുനീർ ധാര ധാരയായി ഒഴുകുന്നുണ്ടായിരുന്നു. അത് എനിക്ക് സഹിക്കാൻ പറ്റിയില്ല. ഞാൻ അവളോട്‌ പൊയ്ക്കോളാൻ പറഞ്ഞു. അവൾ പോയി കഴിഞ്ഞു ഞാൻ എന്തൊക്കെയോ ചിന്തിച്ചിരുന്നു. മനസ്സ് ഒട്ടും ശാന്തമല്ലായിരുന്നു. ചിന്തയിലാഴ്ന്നു എപ്പോഴോ ഉറങ്ങിപോയി. എന്നും രാവിലെ exercise ചെയ്യാൻ എണീക്കുന്നതുകൊണ്ട് ഇന്നും കൃത്യം 5 മണിക്ക് തന്നെ ഉണർന്നു. വീടിനു പുറത്തിറങ്ങി പുഷ്അപ്പ് സിറ്റ്അപ്പ് പുൾഅപ്പ് അങ്ങനെ കുറച്ചു പരിപാടികൾ. ഉടനെ ഒരു ജിമ്മിൽ കേറണം എന്നും ആലോചിക്കുന്നു. വർക്ക്ഔട്ട് ഒക്കെ കഴിഞ്ഞു നിക്കുമ്പോളാണ് ശ്രീദേവി വരുന്നത്. അവൾ ഒന്നും പറയാതെ വീടിനുള്ളിലേക്ക് കേറിപ്പോയി. ചായ ഇടാനും ബ്രേക്ഫാസ്റ്റ് ഉണ്ടാക്കാനുമുള്ള പോക്കാണ്. അവളുടെ മട്ടും ഭാവവും കണ്ടാൽ എന്റെ ഭാര്യ ആണെന്ന് തോന്നിപോകും. അത്രക്ക് കേറിങ് ആണ്. ഇതൊക്കെ എവിടെപ്പോയി നിൽക്കുമോ എന്തോ..? ഇന്നലെ ഞാൻ ഇഷ്ടമാണെന്ന് പറഞ്ഞതുകൊണ്ടാണോ അവൾ ഒന്നും മിണ്ടാതെ പോയത്. അതോ ഇനി ഇവൾക്ക് എന്നെ ഇഷ്ടമല്ലേ… അങ്ങനെ പല ചിന്തകളും എന്റെ ഉള്ളിലൂടെ കടന്നുപോയി. എന്തായാലും അവളോട്‌ തന്നെ ചോദിക്കാമെന്ന് കരുതി ഞാനും വീടിന്റെ അകത്തോട്ടു കയറി. അടുക്കളയിൽ ചായയും ഭക്ഷണവും ഉണ്ടാക്കുന്ന തിരക്കിലാണ് ശ്രീക്കുട്ടി. ഇന്ന് അവൾക്ക് ജോലിക്ക് ജോയിൻ ചെയ്യേണ്ട ദിവസമാണെന്ന് അപ്പോളാണ് ഞാൻ ഓർത്തത്. അതുകൊണ്ട് ഞാൻ പറഞ്ഞു…. “ഇന്ന് നിനക്ക്

💬 Comments

View all comments