Chapter Title : ആദിയേട്ടന്റെ സ്വന്തം ശ്രീക്കുട്ടി 2 [Mr.Devil]
ആയി നിൽക്കുന്ന എന്റെ ദേവി. പതിവുപോലെ നെറ്റിയിൽ ചന്ദനവും കുങ്കുമവും എല്ലാമുണ്ട്. ഒരു മജന്ത കളർ ചുരിദാറും അതേ നിറത്തിലുള്ള പാട്ടിയാല പാന്റും ഷാളും ആണ് വേഷം. കഴുത്തിന് താഴേക്ക് നോക്കിയാൽ ഒരു അസൽ പഞ്ചാബി കുട്ടി തന്നെ. കഴുത്തിനു മുകളിലുള്ള അവളുടെ ആ സുന്ദര മുഖം കണ്ടാൽ ഒരു അസൽ മലയാളി കുട്ടിയും. 2 ഇൻ 1 കോമ്പിനേഷൻ ആണ്. അവളുടെ ഏറ്റവും വലിയ സൗന്ദര്യമാണ് അവളുടെ കണ്ണാടി.
“ഞാനിപ്പോൾ ദഹിച്ചു പോകുമല്ലോ എന്റെ മാഷേ…” തെല്ലു നാണത്തോടെ എന്നാൽ അതിനേക്കാൾ വലിയ കുസൃതിയോടെയാണ് അവൾ അത് പറഞ്ഞത്.
“ഈ സുന്ദരികുട്ടിയെ കണ്ടാൽ എങ്ങനെയാ നോക്കാതെ ഇരിക്കുന്നേ... നോക്കിയിട്ട് കണ്ണ് എടുക്കാൻ തോന്നുന്നില്ല..” അതോടെ പെണ്ണ് ഫ്ലാറ്റായി. അവളുടെ നാണം അതിന്റെ മൂർധന്യാവസ്ഥയിൽ എത്തി.
അവളുടെ പതിവ് പരിപാടി തന്നെ ഇന്നും ആവർത്തിച്ചു. എന്നെ അടുത്തിരുന്നു കഴിപ്പിച്ചിട്ടാണ് അവൾ കഴിച്ചത്.
കഴിച്ചു കഴിഞ്ഞു അവൾ വേഗം പാത്രങ്ങളെല്ലാം കഴുകിവന്നു.
ഞങ്ങൾ വീട് പൂട്ടി പുറത്തിറങ്ങി… പെട്ടന്ന് തന്നെ വൈകുന്നേരം ആകണേ എന്ന പ്രാർത്ഥനയോടെ പരസ്പരം യാത്ര പറഞ്ഞു രണ്ട് വഴിക്ക് പിരിഞ്ഞു.
ഞങ്ങളെ കാത്തിരിക്കുന്ന ദുരന്തങ്ങളൊന്നും അറിയാതെ ഞങ്ങൾ ആ റോഡിലൂടെ എതിർദിശകളിലേക്ക് നടന്നു നീങ്ങി…….
തുടരും.
💬 Comments
View all comments