Chapter Title : ആദിയേട്ടന്റെ സ്വന്തം ശ്രീക്കുട്ടി 2 [Mr.Devil]
കാണാൻ എന്റെ പകുതിയേയുള്ളൂ അവൾ.“അന്ന് ഞാൻ ഏട്ടനെ ഫ്ലൈറ്റിൽ കയറുന്നതിനുമുമ്പ് തന്നെ ഞാൻ കണ്ടെന്നു പറഞ്ഞില്ലേ. അന്ന് എയർപോർട്ടിൽ വച്ചു ഏട്ടൻ സ്വപ്നം കണ്ടു നിലവിളിച്ചപ്പോൾ. ആ ആദ്യകാഴ്ചയിൽ തന്നെ എനിക്ക് ഏട്ടനെ ഒരുപാട് ഇഷ്ടമായി. നെഞ്ചിനകത്ത് എന്തോ ഒരു പ്രേത്യേക ഫീൽ ആയിരുന്നു അപ്പോൾ. ആ സമയം നെഞ്ചിടിപ്പൊക്കെ നല്ലപോലെ കൂടി എനിക്ക്. പറഞ്ഞറിയിക്കാൻ പറ്റാത്തൊരു അവസ്ഥ”.
ഞാനൊന്ന് ചെറുതായി ഞെട്ടി. എന്റെ ഫീമെയിൽ വേർഷൻ ആണോ ഇവൾ. എനിക്കും ഇതുപോലെയൊക്കെ തോന്നിയതാണല്ലോ അപ്പോൾ. അവൾക്കും അതേ അവസ്ഥ. ഒന്നുറപ്പായി ഇവൾ എനിക്ക് വേണ്ടി ജനിച്ച പെണ്ണ് തന്നെയാ…. എന്റെ പെണ്ണ്. എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടായാലും ഇനി ആകാശം ഇടിഞ്ഞു വീണാലും എന്റെ ജീവിതാവസാനം വരെ ഇവളെ ഞാനെന്റെ കൂടെകൂട്ടും. ഈ ആദിയുടെ പെണ്ണായിട്ട്.
അവൾ പറയുന്നത് തുടർന്നു….
“എനിക്ക് പേടിയായിരുന്നു എന്നെപോലെ ഒരുഗതിയും ഇല്ലാത്തൊരു പെണ്ണിനെ ഏട്ടന് ഇഷ്ടമാകുമോ എന്ന്. അതുകൊണ്ടാ ഇതുവരെ ഞാൻ ഒന്നും തുറന്നു പറയാതിരുന്നത്. ഏട്ടൻ ഇവിടെ ഉള്ളടുത്തോളം കാലം ഏട്ടന്റെ ഒരു വേലക്കാരിയായിട്ടെങ്കിലും കൂടെ നിൽക്കാനായിരുന്നു എന്റെ തീരുമാനം. അതുകൊണ്ടാണ് ഞാൻ എന്നും രാവിലെ ഏട്ടന് ആഹാരം ഉണ്ടാക്കി തരാൻ വരുന്നതും പിന്നെ ഏട്ടൻ ജോലി കഴിഞ്ഞു വന്നാലുടാൻ ഞാൻ ഓടി ഇങ്ങോട്ട് വരുന്നതും. അത്രേയും നേരം എനിക്ക് ഏട്ടനെ കണ്ടുകൊണ്ടിരിക്കാല്ലോ”.
അവൾ ഇതൊക്കെ പറയുമ്പോൾ അവളുടെ കണ്ണുകളിൽ പ്രണയമെന്നൊരു വികാരം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആ ഉണ്ടക്കണ്ണുകളിൽ എന്നോടുള്ള പ്രണയം നിറഞ്ഞുനിൽക്കുകയായിരുന്നു. ഞാൻ ചോദിച്ചാൽ എനിക്ക് വേണ്ടി ഹൃദയം വരെ പറിച്ചുതരും അവൾ. അത്രക്കും അവൾ എന്നെ സ്നേഹിക്കുന്നുണ്ട്.
💬 Comments
View all comments