0%

Chapter Title : ആദിയേട്ടന്റെ സ്വന്തം ശ്രീക്കുട്ടി 2 [Mr.Devil]

Author : Kambikathakal Read All Parts 645
ഒരുപക്ഷെ അവളുടെ ജീവനേക്കാൾ കൂടുതൽ… “ഇനി അങ്ങനെയൊന്നും വേണ്ടല്ലോ ശ്രീക്കുട്ടി… ഇനി നമ്മുക്ക് മനസറിഞ്ഞു സ്നേഹിക്കാം. എനിക്ക് വേണം നിന്നെ എന്നും. എന്റെ ഭാര്യയായിട്ട്. എന്റെ പതിനഞ്ചു കുട്ടികളുടെ അമ്മയായിട്ട്.” “പതിനഞ്ചു കുട്ടികളോ….?” ഉണ്ടകണ്ണ് മിഴിച്ചു അവളെന്നെ നോക്കി ചോദിച്ചു. “പത്ത് കുട്ടികളായാലും മതി” കള്ളച്ചിരിയോടെ ഞാൻ പറഞ്ഞു. “അയ്യടാ… ഒന്ന് അല്ലെങ്കിൽ രണ്ടെണ്ണം.. അതുമതി” അവൾ നാണത്തോടെ പറഞ്ഞു. “മതിയെങ്കിൽ മതി….. പിന്നെ ഞാനൊരു കാര്യം പറഞ്ഞേക്കാം.., ഇന്നലത്തെപ്പോലെ മുഖവും വീർപ്പിച്ചു എന്റെ മുൻപിൽ ഇനി നിന്നേക്കരുത്. എന്തുണ്ടെങ്കിലും എന്നോട് തുറന്ന് സംസാരിക്കണം കേട്ടല്ലോ…. അല്ലെങ്കിൽ എന്റെ സ്വഭാവം മാറും” ഞാൻ കുറച്ചു കടുപ്പിച്ചു തന്നെ പറഞ്ഞു. “മ്മ്.... ഇന്നലെ ഞാൻ വിളിച്ചപ്പോൾ ഏട്ടൻ ഫോൺ എടുക്കാതിരിന്നപ്പോൾ എനിക്ക് ചെറിയ വിഷമം ഉണ്ടായി എന്നുള്ളത് നേരാ… അതാ ഏട്ടൻ എന്നെ ഇങ്ങോട്ട് വിളിച്ചപ്പോൾ ‘എന്നോട് മിണ്ടാൻ വരണ്ട’ എന്നു ഞാൻ പറഞ്ഞേ… പക്ഷെ ഏട്ടൻ വരുമ്പോൾ അങ്ങനെ പറഞ്ഞുപോയതിനു വന്നു സോറി പറയാൻ ഇരുന്നതാ ഞാൻ. അങ്ങനെ ഏട്ടനെ കാത്തിരിക്കുമ്പോഴാ ഒരു പെണ്ണ് ഏട്ടന്റെ കൂടെ വരുന്നത് കണ്ടത്. ഏട്ടൻ എന്നെ വിട്ടു പോകുമോ എന്ന് ആലോചിച്ചു ഞാൻ പെട്ടന്ന് ടെൻഷൻ ആയി. ഏട്ടൻ ഒരു പെണ്ണുമായി ഇഷ്ടത്തിലായാൽ പിന്നെ എപ്പോളും അവളുടെ കൂടെ ആയിരിക്കില്ലേ. അപ്പോൾ എനിക്ക് പിന്നെ ഏട്ടനെ കാണാൻ കിട്ടില്ലല്ലോ. അത് ആരാണെന്ന് അറിയാൻ വേണ്ടിയാ ഞാൻ അങ്ങോട്ട് ഓടി വന്നത്.” ഈ പെണ്ണ് എന്നെ ഇത്രക്കും സ്നേഹിക്കുന്നുണ്ടോ. അവളുടെ മനസ്സിൽ എന്നെ നഷ്ടമാകുമോ എന്ന പേടി നല്ലപോലെ ഉണ്ട്. എന്നാലും

💬 Comments

View all comments