0%

Chapter Title : ആദിയേട്ടന്റെ സ്വന്തം ശ്രീക്കുട്ടി 2 [Mr.Devil]

Author : Kambikathakal Read All Parts 647
ജീവനോടെ ഉണ്ടാകില്ല… ഏട്ടനെ ഞാൻ അത്രക്ക് സ്നേഹിച്ചുപോയി…” അവളുടെ വായിൽ നിന്നല്ല ഹൃദയത്തിൽ നിന്നായിരുന്നു ഈ വാക്കുകൾ വന്നത്. ഞാൻ അവളുടെ വലത് കൈ എടുത്തു എന്റെ ഇടം നെഞ്ചിൽ വച്ചിട്ട്…. “ഈ ഹൃദയം നിലയ്ക്കുന്ന വരെയും ഞാൻ നിന്നെ തനിച്ചാക്കില്ല… ഇതെന്റെ ഉറപ്പാണ്…” എന്നു പറഞ്ഞ് ഞാൻ അവളെ എന്റെ മാറോടു ചേർത്ത് വാരി പുണർന്നു. പെട്ടന്ന് അവളുടെ കണ്ണുകൾ നിറഞ്ഞു. തിരിച്ചു അവളും എന്നെ മുറുക്കെ കെട്ടിപിടിച്ചു… അവളുടെ മാത്രം സ്വന്തമാണ് ആർക്കും ഇനി വിട്ടുകൊടുക്കില്ല എന്നൊരു ഉറച്ച തീരുമാനം പോലെ. കുറേനേരം ആ നിൽപ്പ് നിന്നു…. പെട്ടന്ന് അവൾ എന്റെ മാറിൽ നിന്നും വിട്ടുമാറി ചുമരിലെ ക്ലോക്കിലേക്ക് നോക്കി. സമയം 8 ആയി. വീണ്ടും അവളെ മാറോടു ചേർക്കാൻ പോയ എന്നോട് അവളെ പറഞ്ഞു… “ ദേ മനുഷ്യ… സമയം എട്ടായി. നിങ്ങക്ക് ഓഫീസിൽ പോകണ്ടേ. എനിക്കും ഒരു 9 മണിയാകുമ്പോൾ ഇറങ്ങണം.” “ഒന്നര മണിക്കൂർ ഇത്ര വേഗം പോയോ…. നിന്നെ കെട്ടിപിടിച്ചു നിന്ന് കൊതിമാറിയില്ല മോളേ” വീണ്ടും അവളുടെ കണ്ണ് നിറഞ്ഞു. ദൈവം ഈ പെണ്ണുങ്ങൾക്ക് മാത്രം അനുഗ്രഹിച്ചു കൊടുത്തതാണെന്ന് തോന്നുന്നു കണ്ണുനീർ എന്ന ഈ വരം. പക്ഷെ ഇവിടെ സങ്കടം കൊണ്ടല്ല അവൾ കരയുന്നത്. മറിച്ചു സന്തോഷം കൊണ്ടാണ്. ഞാൻ കൊടുക്കുന്ന ഈ സ്നേഹമാണ് അവളുടെ കണ്ണു നനയിക്കുന്നത്.
“ഇനി ഞാനെന്നും എന്റെ ഏട്ടന്റെ കൂടെയുണ്ടല്ലോ… അപ്പോൾ എത്ര സമയം വേണമെങ്കിലും എന്നെ കെട്ടിപിടിച്ചോ. ഇപ്പോ നമ്മുക്ക് രണ്ടുപേർക്കും ജോലിക്ക് പോകേണ്ടതല്ലേ.” അവൾ പറയുന്നത് ശെരിയാണ്. ഇനി നമ്മൾ എന്നും

💬 Comments

View all comments