0%

Chapter Title : ആദിയേട്ടന്റെ സ്വന്തം ശ്രീക്കുട്ടി 2 [Mr.Devil]

Author : Kambikathakal Read All Parts 648
ഒരുമിച്ചു ഉണ്ടാകുമല്ലോ. അതുകൊണ്ട് പിന്നെ റെഡി ആകാൻ വേണ്ടി ഞാൻ നേരെ റൂമിലേക്ക് പോയി. അവൾ അവളുടെ ജോലിയിലും മുഴുകി. “ഏട്ടാ ഞാൻ പോയി റെഡി ആയിട്ട് വേഗം വരാവേ” ഞാൻ കുളിച്ചുകൊണ്ടിരുന്നപ്പോൾ അവൾ പുറത്തു നിന്ന് വിളിച്ചു പറഞ്ഞു. ശരി എന്നു ഞാനും മറുപടി കൊടുത്തു. ഡ്രസ്സ്‌ ചെയ്തു റെഡി ആയി താഴേക്ക് ചെല്ലുമ്പോൾ നല്ല ദോശയും കിഴങ്ങുകറിയും മേശപുറത്ത് കൊണ്ടു വയ്ക്കുന്ന ശ്രീക്കുട്ടിയെയാണ് കാണുന്നത്. കുളിച്ചു സുന്ദരി ആയി നിൽക്കുന്ന എന്റെ ദേവി. പതിവുപോലെ നെറ്റിയിൽ ചന്ദനവും കുങ്കുമവും എല്ലാമുണ്ട്. ഒരു മജന്ത കളർ ചുരിദാറും അതേ നിറത്തിലുള്ള പാട്ടിയാല പാന്റും ഷാളും ആണ് വേഷം. കഴുത്തിന് താഴേക്ക് നോക്കിയാൽ ഒരു അസൽ പഞ്ചാബി കുട്ടി തന്നെ. കഴുത്തിനു മുകളിലുള്ള അവളുടെ ആ സുന്ദര മുഖം കണ്ടാൽ ഒരു അസൽ മലയാളി കുട്ടിയും. 2 ഇൻ 1 കോമ്പിനേഷൻ ആണ്. അവളുടെ ഏറ്റവും വലിയ സൗന്ദര്യമാണ് അവളുടെ കണ്ണാടി. “ഞാനിപ്പോൾ ദഹിച്ചു പോകുമല്ലോ എന്റെ മാഷേ…” തെല്ലു നാണത്തോടെ എന്നാൽ അതിനേക്കാൾ വലിയ കുസൃതിയോടെയാണ് അവൾ അത് പറഞ്ഞത്. “ഈ സുന്ദരികുട്ടിയെ കണ്ടാൽ എങ്ങനെയാ നോക്കാതെ ഇരിക്കുന്നേ... നോക്കിയിട്ട് കണ്ണ് എടുക്കാൻ തോന്നുന്നില്ല..” അതോടെ പെണ്ണ് ഫ്ലാറ്റായി. അവളുടെ നാണം അതിന്റെ മൂർധന്യാവസ്ഥയിൽ എത്തി. അവളുടെ പതിവ് പരിപാടി തന്നെ ഇന്നും ആവർത്തിച്ചു. എന്നെ അടുത്തിരുന്നു കഴിപ്പിച്ചിട്ടാണ് അവൾ കഴിച്ചത്. കഴിച്ചു കഴിഞ്ഞു അവൾ വേഗം പാത്രങ്ങളെല്ലാം കഴുകിവന്നു. ഞങ്ങൾ വീട് പൂട്ടി പുറത്തിറങ്ങി… പെട്ടന്ന് തന്നെ വൈകുന്നേരം ആകണേ എന്ന പ്രാർത്ഥനയോടെ പരസ്പരം

💬 Comments

View all comments