0%

Chapter Title : ആദിയേട്ടന്റെ സ്വന്തം ശ്രീക്കുട്ടി 2 [Mr.Devil]

Author : Kambikathakal Read All Parts 626
പോയി വാതിൽ തുറന്നപ്പോൾ കണ്ടത് കുളിച്ചുകഴിഞ്ഞ ഈറൻ മുടികളോടെ കൈയിൽ ഒരു പ്ലാസ്റ്റിക് പാത്രവുമായി നിൽക്കുന്നൊരു സുന്ദരിയെയാണ്. വേറെ ആരാ…… എന്റെ ശ്രീദേവി കുട്ടി തന്നെയാണ്‌. ഒരു ചുവന്ന ചുരിദാറാണ് വേഷം.. ഷാൾ ഉണ്ട്. സരസ്വതി ദേവി ഇതാ ഒരു കണ്ണാടിയും വച്ചു എന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ഈ ഭക്തന് ദർശനം തന്നിരിക്കുന്നു. ഞാൻ ഒരു ദൈവവിശ്വാസി ആണെങ്കിലും അമ്പലത്തിലൊന്നും പോകാറില്ലായിരുന്നു. അതുപോലെ ചന്ദനമോ, ഭസ്മമോ ഒന്നും എനിക്ക് നെറ്റിൽ ചാർത്തുന്നത് ഇഷ്ടമേയല്ലായിയുന്നു. അത് മനസ്സിലാക്കിയായിരിക്കും ദൈവം എനിക്ക് ഇങ്ങോട്ട് വന്നു ദർശനം തന്നത് എന്റെ ദേവിയുടെ രൂപത്തിൽ…. “ ഏട്ടാ “ അവളുടെ ആ വിളിയാണ് എന്നെ ഉണർത്തിയത്. അത്രയും നേരം ഞാനവളുടെ മുഖത്ത് തന്നെ നോക്കി നിൽപ്പായിരുന്നു. “എന്താ ഏട്ടാ… സ്വപ്നം കാണുവാണോ” “ഏയ് ഒന്നുമില്ല… അകത്തേക്ക് വാ” ഞാനവളെ അകത്തേക്ക് ക്ഷണിച്ചു മുന്നിൽ നടന്നു. അകത്തു കയറിയ അവൾ ചോദിച്ചു….
“ ഇത് ഏട്ടന്റെ വീടാണോ ? “ “അല്ല…. എന്റെ കൂട്ടുകാരന്റെ വീടാണ് ”. അവനിപ്പോൾ ഫാമിലിയുമായി ലണ്ടനിൽ സെറ്റിൽ ആണെന്നും മറുപടി നൽകി.ഒന്ന് പുഞ്ചിരിച്ച ശേഷം അവളുടെ കൈയ്യിലിരിക്കുന്ന പ്ലാസ്റ്റിക് പാത്രം തുറന്ന് എന്റെ നേർക്ക് നീട്ടി…. ഉണ്ണിയപ്പം ആയിരുന്നു അതിൽ…. എനിക്ക് ഉണ്ണിയപ്പം ഒരുപാട് ഇഷ്ടമാണ്. എന്നാലും നമ്മൾ ചാടിക്കേറി എടുക്കുന്നത് ശെരിയല്ലല്ലോ. ചുമ്മാ ഞാനൊരു നമ്പറിട്ടു…“ അയ്യേ….. എനിക്ക് ഈ വൃത്തികെട്ട സാധനം ഒട്ടും ഇഷ്ടമല്ല. കാണുമ്പോഴേ ഛർദിക്കാൻ വരും”. മുഖത്തു ഇഷ്ടമില്ലായ്മ വരുത്തികൊണ്ട് ഞാൻ വെറുതെ തട്ടിവിട്ടു. അവളുടെ പ്രതികരണം അറിയാൻ അവളുടെ മുഖത്തേക്ക് നോക്കിയ

💬 Comments

View all comments