Chapter Title : ആദിയേട്ടന്റെ സ്വന്തം ശ്രീക്കുട്ടി 3 [Mr.Devil]
ലിയക്കും വിളമ്പി. ഞാൻ ഒരു പ്ലേറ്റ് കൂടി എടുത്തു ശ്രീക്കുട്ടിക്കും വിളമ്പി അവളെയും ഞങ്ങളുടെ കൂടെ ഇരുത്തി.
“wow… So delicious….. Sreedevi it’s awesome” ലിയയുടെ അഭിപ്രായം എത്തി.
“താങ്ക്സ്….”
ലിയ ശ്രീക്കുട്ടിയോട് ഇംഗ്ലീഷിലാണ് ഇപ്പോഴും സംസാരിച്ചത്. ലിയക്ക് മലയാളം അറിയാമെന്ന് ശ്രീക്കുട്ടിക്കും അറിയില്ല. അതുപോലെ ശ്രീക്കുട്ടി അടുത്തുള്ളപ്പോൾ ലിയ എന്നോടും ഇംഗ്ലീഷിലാണ് സംസാരിക്കുന്നത്. അത് എന്തിനാണെന്ന് എനിക്ക് മനസ്സിലായില്ല.. ആ എന്തെങ്കിലും ആകട്ടെ.
പിന്നെ അവിടെയൊരു അംഗമായിരുന്നു. ഒരു ടീമിൽ ലിയയും മറ്റേ ടീമിൽ പുട്ടും കടലയും. ഒരു ശത്രുവിനെ കൈയിൽ കിട്ടിയതുപോലെയാണ് അവൾ പുട്ട് കുഴക്കുന്നത്.
ഏറെനേരത്തെ യുദ്ധത്തിനുശേഷം ലിയ തന്നെ വിജയിച്ചു.
ഒരുപാട് കഴിച്ചു അവളുടെ വയറു പൊട്ടാറായി എന്നു അവളുടെ നടത്തത്തിൽ നിന്നും മനസ്സിലാകുന്നുണ്ട്.
ഞങ്ങളും കഴിച്ചുകഴിഞ്ഞു പ്ലേറ്റ് എല്ലാം കഴിക്കിവച്ചിട്ട് മൂന്നുപേരും ഒരുപാട് നേരം സംസാരിച്ചിരുന്നു.
ലിയ ഫുൾ ഇംഗ്ലീഷിലാണ് സംസാരിക്കുന്നത്. ഒരു മലയാളം വാക്ക് പോലും ഉപയോഗിക്കുന്നില്ല. ഞാനായിട്ട് അവളോട് മലയാളത്തിൽ സംസാരിച്ചു അവളുടെ അഭിനയം കുളമാക്കണ്ട എന്നുകരുതി ഞാനും ഇംഗ്ലീഷിൽ തന്നെ സംസാരിച്ചു…
ഒരു 9 മണി ആയപ്പോൾ സംസാരം മതിയാക്കി ലിയ പോകാനിറങ്ങി. പോകുമ്പോൾ നല്ല അടിപൊളി ഫുഡ് കഴിച്ചതിന്റെ നന്ദി സൂചകമായി ശ്രീക്കുട്ടിയെ കെട്ടിപിടിച്ചിട്ടാണ് അവൾ പോയത്.
ലിയ പോയശേഷം ശ്രീക്കുട്ടിക്ക് നെറ്റിയിൽ ഒരു ചൂട് ചുംബനം കൂടി കൊടുത്തു അവളെയും കോട്ടേഴ്‌സിലേക്ക് യാത്രയാക്കി.
ഉറങ്ങാൻ കിടക്കുമ്പോൾ ക്യാനഡയിൽ വന്നതിന് ശേഷമുള്ള കാര്യങ്ങളെല്ലാം ഞാനൊന്നു ആലോചിച്ചു നോക്കി.
വന്നിട്ട് മൂന്ന് നാല് ദിവസം ആയതേയുള്ളൂ… പക്ഷെ എനിക്ക് എന്റെ ജീവന്റെ പാതിയെ കിട്ടി.
💬 Comments
View all comments