0%

Chapter Title : ആദിയേട്ടന്റെ സ്വന്തം ശ്രീക്കുട്ടി 3 [Mr.Devil]

Author : Kambikathakal Read All Parts 136
വ്യക്തമാണ് എന്റെ മറുപടിയിൽ അവൾ ഒട്ടും തൃപ്തയല്ലന്ന്. പിന്നെ അവൾ കിന്നാരം പറച്ചിൽ തുടങ്ങി. ഇവൾക്ക് വല്ല റേഡിയോയിലും ജോലി കിട്ടേണ്ടതായിരുന്നു എന്ന് തോന്നിപോകും. അതുപോലെയാണ് അവളുടെ സംസാരം. നാക്ക് ഒരു സമയവും വെറുതേയിരിക്കില്ല. ഈ രണ്ട് ദിവസംകൊണ്ട് അവളുടെ ജീവചരിത്രം മുഴുവൻ അവൾ എന്നോട് പറഞ്ഞു. അവൾ ജനിച്ചപ്പോൾ മുതലുള്ള കാര്യങ്ങളെല്ലാം ഇപ്പോൾ എനിക്ക് അറിയാം. ഇത് അങ്ങനൊരു സാധനം. വൈകുന്നേരം ജോലി കഴിഞ്ഞു പതിവുപോലെ വീട്ടിലേക്ക് പോകാൻ ഇറങ്ങുമ്പോളാണ് ലിയ ഒന്നു കറങ്ങിട്ടു വരാമെന്നു പറഞ്ഞത്. ആദ്യമൊക്കെ ഞാൻ ഒഴിഞ്ഞുമാറാൻ ശ്രമിച്ചെങ്കിലും അവളുടെ നിർബന്ധത്തിനു മുന്നിൽ ഞാൻ സ്നേഹപൂർവ്വം കീഴടങ്ങി. ആൽബെർട്ടയിലുള്ള ബാൻഫ് നാഷണൽ പാർക്കിലാണ് ഞങ്ങൾ പോയത്. പറയാതിരിക്കാൻ വയ്യ.. ഒരു രക്ഷയുമില്ലാത്ത സ്ഥലം. പ്രകൃതി ഭംഗികൊണ്ടും ആ ഒരു കാലാവസ്ഥകൊണ്ടും ഒരു അസാമാന്യ വൈബ്. അവിടെയെത്തി ഞങ്ങൾ വെറുതെ നടക്കാൻ തുടങ്ങി. അപ്പോളാണ് മൊബൈൽ റിങ് ചെയ്യാൻ തുടങ്ങിയത്. മൊബൈൽ എടുത്തപ്പോൾ ശ്രീക്കുട്ടി എന്ന പേര് സ്‌ക്രീനിൽ തെളിഞ്ഞു നിക്കുന്നു. കൂടാതെ നമ്മുടെ സുന്ദരിക്കുട്ടി ചിരിച്ചുകൊണ്ടു നിൽക്കുന്ന ഒരു ഫോട്ടോയും. വീട്ടിൽ വച്ചു ഞങ്ങൾ കുറച്ചു സെൽഫികൾ എടുത്തിരുന്നു. “ആരാ” ? ലിയയുടെ ചോദ്യം “ശ്രീക്കുട്ടിയാ” “Who ?.... ആരാ ഈ ശ്രീക്കുട്ടി” ? അപ്പോളാണ് ഞാൻ ഓർത്തത് അവളുടെ പേര് ശ്രീദേവി എന്നേ ലിയക്ക് അറിയാവൂ . ശ്രീക്കുട്ടി എന്ന് അറിയില്ല. “നിന്നോട് ഞാൻ അന്ന് അവളുടെ പേര് ശ്രീദേവിയെന്നാണല്ലേ പറഞ്ഞത്. അവളെ ഞാൻ വിളിക്കുന്ന പേരാണ് ശ്രീക്കുട്ടി”.
“ആഹാ… ഓക്കേ.. അവൾ ഇപ്പോൾ എന്തിനാ വിളിക്കുന്നത്. ” “ഓഫീസ് ടൈം കഴിഞ്ഞില്ലേ…. അതുമല്ല ഞാൻ അവിടെ എത്തേണ്ട ടൈം കഴിഞ്ഞു. അതുകൊണ്ട് കാണാത്തതുകൊണ്ട് വിളിക്കുന്നതാ..” “അതാണോ” “അതെ” “അവളോട്‌ ഓഫീസിൽ ഓവർടൈം വർക്ക്‌ ഉണ്ടെന്ന് പറ..” “അത് എന്തിനാ കള്ളം പറയുന്നത്..” “എടാ ഒരു സീരിയസ് കാര്യമുണ്ട്…. അതുകൊണ്ടാണ് അങ്ങനെ പറയാൻ പറഞ്ഞത്..” “എന്ത് സീരിയസ് കാര്യം.. നീ മനുഷ്യനെ ടെൻഷൻ ആക്കാതെ കാര്യം പറ ലിയ” “അതൊക്കെ പറയാം… നീ കോള് കട്ട്‌ ആകുന്നതിനു മുൻപ് എടുത്തു സംസാരിക്ക്….”

💬 Comments

View all comments