0%

Chapter Title : ആദിയേട്ടന്റെ സ്വന്തം ശ്രീക്കുട്ടി 3 [Mr.Devil]

Author : Kambikathakal Read All Parts 402
വീട്ടിൽ വച്ചു ഞങ്ങൾ കുറച്ചു സെൽഫികൾ എടുത്തിരുന്നു. “ആരാ” ? ലിയയുടെ ചോദ്യം “ശ്രീക്കുട്ടിയാ” “Who ?.... ആരാ ഈ ശ്രീക്കുട്ടി” ? അപ്പോളാണ് ഞാൻ ഓർത്തത് അവളുടെ പേര് ശ്രീദേവി എന്നേ ലിയക്ക് അറിയാവൂ . ശ്രീക്കുട്ടി എന്ന് അറിയില്ല. “നിന്നോട് ഞാൻ അന്ന് അവളുടെ പേര് ശ്രീദേവിയെന്നാണല്ലേ പറഞ്ഞത്. അവളെ ഞാൻ വിളിക്കുന്ന പേരാണ് ശ്രീക്കുട്ടി”.
“ആഹാ… ഓക്കേ.. അവൾ ഇപ്പോൾ എന്തിനാ വിളിക്കുന്നത്. ” “ഓഫീസ് ടൈം കഴിഞ്ഞില്ലേ…. അതുമല്ല ഞാൻ അവിടെ എത്തേണ്ട ടൈം കഴിഞ്ഞു. അതുകൊണ്ട് കാണാത്തതുകൊണ്ട് വിളിക്കുന്നതാ..” “അതാണോ” “അതെ” “അവളോട്‌ ഓഫീസിൽ ഓവർടൈം വർക്ക്‌ ഉണ്ടെന്ന് പറ..” “അത് എന്തിനാ കള്ളം പറയുന്നത്..” “എടാ ഒരു സീരിയസ് കാര്യമുണ്ട്…. അതുകൊണ്ടാണ് അങ്ങനെ പറയാൻ പറഞ്ഞത്..” “എന്ത് സീരിയസ് കാര്യം.. നീ മനുഷ്യനെ ടെൻഷൻ ആക്കാതെ കാര്യം പറ ലിയ” “അതൊക്കെ പറയാം… നീ കോള് കട്ട്‌ ആകുന്നതിനു മുൻപ് എടുത്തു സംസാരിക്ക്….” ഒന്നും മനസ്സിലാകാതെ ഞാൻ കോള് അറ്റന്റ് ചെയ്തു. “ ഏട്ടാ എവിടെയാ… ഓഫീസിൽ നിന്ന് ഇറങ്ങിയില്ലേ… ഞാൻ വീട്ടിൽ എത്തി… ഏട്ടൻ എത്താറായോ… വേഗം വാ ഏട്ടാ ” കോള് എടുത്തതും എനിക്ക് സംസാരിക്കാൻ സമയം തരാതെ അവൾ ചറ പറാ ചോദ്യശരങ്ങൾ എയ്തു. “ ശ്രീക്കുട്ടി… എനിക്ക് ഓവർടൈം ഉണ്ട്. കുറച്ചു കഴിയും ഓഫീസിൽ നിന്നും ഇറങ്ങാൻ.” “മ്മ്മ്… ജോലി കഴിഞ്ഞു പെട്ടന്ന് വരണേ ഏട്ടാ” “വരാം ശ്രീക്കുട്ടി… നീ ഫോൺ വച്ചോ” ഇനിയും അവളോട്‌ കള്ളം പറയാൻ വയ്യാത്തത് കൊണ്ട് ഞാൻ

💬 Comments

View all comments