0%

Chapter Title : ആദിയേട്ടന്റെ സ്വന്തം ശ്രീക്കുട്ടി 3 [Mr.Devil]

Author : Kambikathakal Read All Parts 404
ഫോൺ കട്ട്‌ ചെയ്തു. എന്നെ ഇത്രയും കണ്ണടച്ച് വിശ്വസിക്കുന്ന അവളോടാണല്ലോ ഞാൻ കള്ളം പറഞ്ഞത് എന്നാലോചിക്കുമ്പോൾ ചെറിയൊരു വിഷമം. ഞാൻ സംസാരിച്ചതെല്ലാം കൗതുകത്തോടെ നോക്കി നിൽക്കുകയായിരുന്നു ലിയ. “നീ എന്തിനാ അവളോട്‌ ഓവർടൈം ഉണ്ടെന്ന് കള്ളം പറയാൻ എന്നോട് പറഞ്ഞത്. എന്താ നീ പറഞ്ഞ സീരിയസ് കാര്യം.” ഞാൻ അവളോട്‌ കാര്യം തിരക്കി. “അയ്യോ അത് വിശ്വസിച്ചോ…. ഞാൻ ചുമ്മാ പറഞ്ഞതാ” എന്ന് പറഞ്ഞവൾ പൊട്ടിച്ചിരിക്കാൻ തുടങ്ങി. ഞാൻ വേദനയോടെ ആ സത്യം മനസ്സിലാക്കി…. ഈ ക്യാനഡയിലെ ചിത്തരോഗി ഇവള് തന്നെ. വെറും സൈക്കോ. “ എന്റെ കൂടെ എവിടെയെങ്കിലും വരുമ്പോൾ ഫുൾ ടൈം എന്റെകൂടെ നിൽക്കണം. നീ ചിലപ്പോൾ പെട്ടന്ന് തിരിച്ചു പോയാലോ… അതുകൊണ്ടാണ് ഞാൻ ഒരു സീരിയസ് കാര്യമുണ്ടെന്ന് കള്ളം പറഞ്ഞത്.” അവൾ പാതി കുസൃതിയോടെയും പാതി കാര്യമായിട്ടും പറഞ്ഞു. എനിക്ക് കുറച്ചു ദേഷ്യം വന്നെങ്കിലും ബുദ്ധിയില്ലാത്ത പിള്ളേരെ അടിക്കുന്നത് ശരിയല്ലല്ലോ എന്നുകരുതി ഞാൻ വെറുതേ വിട്ടു. പാവം ജീവിച്ചു പൊയ്ക്കോട്ടേ അല്ലേ….. ഞങ്ങൾ അവിടെ നടന്നു ആ ഭംഗിയെല്ലാം ആസ്വദിച്ചു. ലിയ പലതവണ ഇവിടെ വന്നിട്ടുണ്ട്. അതുകൊണ്ട് അവൾക്കൊരു ഗൈഡിന്റെ റോൾ ആയിരുന്നു. ആ സ്ഥലങ്ങളെല്ലാം വളരെ വിശദമായിതന്നെ അവൾ എനിക്ക് പരിചയപ്പെടുത്തി.
എനിക്ക് സംസാരിക്കാനുള്ള അവസരമൊന്നും ഇല്ലായിരുന്നു… കാരണം ഒരു റേഡിയോ ആണല്ലോ എന്റെ കൂടെയുള്ളത്. പതിവുപോലെ ആ ലിയ റേഡിയോ വായ തോരാതെ പ്രവർത്തിച്ചുകൊണ്ടിരുന്നു… ഈ പെൺകുട്ടികളെല്ലാം ഇങ്ങനെയാണോ…. ലിയ ഒരു റേഡിയോ ശ്രീക്കുട്ടി ഒരു വായാടി… രണ്ടുപേരും തമ്മിലുള്ള വ്യത്യാസം എന്താന്നുവച്ചാൽ.., ശ്രീക്കുട്ടി സംസാരിക്കുമ്പോൾ എനിക്ക് തിരിച്ചു അങ്ങോട്ട്‌

💬 Comments

View all comments