Chapter Title : ആദിയേട്ടന്റെ സ്വന്തം ശ്രീക്കുട്ടി 3 [Mr.Devil]
സംസാരിക്കാൻ അവസരം കിട്ടും. പക്ഷെ.., ലിയ സംസാരിക്കുമ്പോൾ ആ അവസരം കിട്ടില്ല. അതാണ് ശ്രീക്കുട്ടിയെ വായാടിയായും ലിയയെ റേഡിയോയായും ഉപമിക്കാൻ കാരണം.
ലിയ കൂടെയുള്ളപ്പോൾ സമയം പോകുന്നത് അറിയില്ല… വളരെ പെട്ടന്നുതന്നെ സമയം കടന്നുപോയി. ഇപ്പോൾ സമയം 7 മണി. ഞങ്ങൾ ഇവിടെ 5 മണിക്ക് വന്നതാണ്.
“നമ്മുക്ക് പോകാം ആദി”
“ആ… പോകാം”
ഞങ്ങൾ അവളുടെ കാറിൽ എന്റെ വീട്ടിലേക്ക് തിരിച്ചു…. അപ്പോളും അവളുടെ സംസാരത്തിന് ഒരു കുറവുമില്ല..
പെട്ടന്നായിരുന്നു അവളുടെ ചോദ്യം.
“നിനക്ക് ലവ്വർ ഉണ്ടോടാ…”
“ഇതുവരെ ഇല്ല”
എനിക്ക് അങ്ങനെ പറയാനാണ് തോന്നിയത്. എന്തോ ശ്രീക്കുട്ടിയുടെ കാര്യം ഇവളോട് പറയാൻ സമയമായിട്ടില്ല എന്നൊരു തോന്നൽ.
“നിനക്കോ” ? ഞാൻ തിരിച്ചും ചോദിച്ചു.
“എന്റെ മനസ്സിന് ഇഷ്ടപ്പെട്ട ഒരാളെ ഇതുവരെ കണ്ടു കിട്ടിയിട്ടില്ലായിരുന്നു”
“എന്നിട്ട്…. ഇപ്പോൾ കണ്ടു കിട്ടിയോ”
“കിട്ടിയെന്ന് തോന്നുന്നു”
“ആഹാ… ആരാ ലിയകുട്ടിക്ക് ഇഷ്ടപ്പെട്ട ആ കക്ഷി”
“അയ്യട… അത് ഇപ്പോൾ പറയാൻ സമയമായിട്ടില്ല. പക്ഷെ ഞാൻ അത് ആദ്യം നിന്നോട് തന്നെയായിരിക്കും പറയുന്നത്. അത് പോരേ.”
“മ്മ്മ്… മതി”
എന്നിട്ട് ലിയയോട് ഒരു വാൾമാർട്ടിന് മുന്നിൽ കാറ് നിർത്താൻ പറഞ്ഞു. അതനുസരിച്ചു അവൾ കാറ് നിർത്തി. അവിടുന്ന് രണ്ട് ജാബ്‌സൺസ് ചിക്കി പീനട്ട് ഗുഡ് വാങ്ങി. നമ്മുടെ ശ്രീക്കുട്ടിയുടെ ഭാഷയിൽ പറഞ്ഞാൽ കപ്പലണ്ടി മിട്ടായി. ഒന്ന് ലിയയ്ക്ക് കൊടുത്തു. മറ്റേതു ശ്രീക്കുട്ടിക്ക് വേണ്ടി കയ്യിൽ കരുതി.
ലിയ അത് കയ്യിൽ കിട്ടിയ ഉടൻ തുറന്നു കഴിപ്പ് തുടങ്ങി. പുള്ളിക്കാരി ആദ്യമായി ആണെന്നു തോന്നുന്നു ഇതു കാണുന്നതും കഴിക്കുന്നതും. അതിന്റെയെല്ലാം ഒരു
💬 Comments
View all comments