Chapter Title : ആദിയേട്ടന്റെ സ്വന്തം ശ്രീക്കുട്ടി 3 [Mr.Devil]
നാണംകൊണ്ട് അവിടെ നിൽക്കാൻ വയ്യാതെ പെണ്ണ് അടുക്കളയിലേക്ക് ഓടി. അവളുടെ പുറകേപ്പോയി കൂടുതൽ നാണിപ്പിക്കണ്ട എന്നു കരുതി ഞാൻ കുളിക്കാൻ പോയി.
കുളികഴിഞ്ഞു ഒരു ടീഷർട്ടും ട്രാക്‌സ്യൂട്ടും എടുത്തിട്ട് ഞാൻ താഴേക്ക് ഇറങ്ങി. ഡൈനിങ്ങ് ടേബിളിൽ ഫുഡ് റെഡിയായിരിക്കുന്നു. നല്ല ആവിപറക്കുന്ന പുട്ടും കടലയും പപ്പടവും. അത് മൂന്നും കൂട്ടിയൊരു പിടിപിടിച്ചാൽ…… ആഹാ അന്തസ്സ്.
കുഞ്ഞുമണിയെ അവിടെയൊന്നും കാണാനില്ലായിരുന്നു.
പെട്ടന്നാണ് അടുക്കളയിൽ നിന്നും കൈയ്യിലൊരു ജഗ്ഗ് വെള്ളവുമായി ശ്രീക്കുട്ടിയുടെ രംഗപ്രവേശനം. എന്റെ കണ്ടയുടൻ അവളുടെ മുഖം നാണംകൊണ്ട് മൂടി. ഇങ്ങോട്ടുള്ള നടത്തത്തിന്റെ വേഗതയും കുറഞ്ഞു.
അടുത്തെത്തി ജഗ്ഗ് മേശപ്പുറത്തു വച്ചതും അവളുടെ ഇടുപ്പിലൂടെ കൈചുറ്റി ഞാൻ അവളെ എന്നിലേക്ക് അടുപ്പിച്ചു.
പെണ്ണിന് ദിവസം പോകുന്തോറും ഭംഗി കൂടി കൂടി വരുന്നുണ്ട്.
ഞാൻ അവളുടെ ചുണ്ടിൽ ചെറുതായൊന്നു മുത്തി. പെണ്ണിന് വീണ്ടും നാണം.
“എന്തൊരു ഭംഗിയാടി നിന്നെ കാണാൻ….”
“കടിച്ചു തിന്നാൻ ഞാൻ വല്ല ആപ്പിളും ആണോ”
“അതേല്ലോ…. നല്ല കശ്മീരി ആപ്പിൾ… കടിച്ചു തിന്നാൻ നല്ല രുചിയായിരിക്കും..” എന്നു പറഞ്ഞു ഞാൻ അടിമുടിയൊന്നു നോക്കി.
ആദ്യം കത്തിയില്ലെങ്കിലും എന്റെ നോട്ടം കണ്ടപ്പോൾ അവൾക്ക് ഞാൻ പറഞ്ഞതിലുള്ള ഡബിൾ മീനിങ്ങ് മനസ്സിലായി
“അയ്യേ…. പോ അവിടുന്ന്… എന്തൊക്കെയാ ഈ പറയുന്നേ. ഒരു നാണവും ഇല്ലാത്ത മനുഷ്യൻ” ഇതു പറയുമ്പോഴും അവൾ എന്നോട് ചേർന്ന് നിൽക്കുകയായിരുന്നു.
“ഞാൻ എന്തിനാടി നാണിക്കേണ്ടത്…. എന്റെ പെണ്ണിനോടല്ലേ ഞാൻ പറഞ്ഞത്…. പക്ഷെ ഇനിയും ഇങ്ങനെ നിന്നാൽ ഞാൻ എന്തെങ്കിലും ചെയ്ത് പോകും”
“അയ്യടാ ഇങ്ങു വാ…. നല്ല കുത്ത് വച്ചുതരും ഞാൻ” എന്നു പറഞ്ഞവൾ കുലുങ്ങിച്ചിരിക്കാൻ തുടങ്ങി…
എന്നിട്ട് എന്നെ വിട്ടുമാറി…
ഒരു പ്ലേറ്റിൽ കപ്പലണ്ടി മിട്ടായിയെല്ലാം നല്ല ഭംഗിയായി എടുത്തു വച്ചിരിക്കുന്നു. അതിൽ നിന്നും അവൾ ഒരു കപ്പലണ്ടി മിട്ടായി എടുത്തു എന്റെ വായിൽ വച്ചുതന്നു.
ഞാൻ അത് വായിലാക്കി അവളുടെ ആ വിരലുകളിൽ ഒരു ഉമ്മയും കൊടുത്തു.
പിന്നെ അവൾ അവിടെയിരുന്ന് അത് കഴിക്കാൻ തുടങ്ങി. ഞാൻ എന്റെ മൊബൈലും നോക്കി അവളുടെ അടുത്തിരുന്നു. അവൾ വളരെ ആസ്വദിച്ചാണ് അത് കഴിക്കുന്നത്. നമ്മൾ
💬 Comments
View all comments