Chapter Title : ആദ്യാഭിലാഷം [ഗോപിക]
കൊണ്ട്?
സിമി : അത് ശെരിയാണ്. പക്ഷെ ശീലം ആയിക്കോളും.
അഭി : ഉം ഞാൻ അമ്മയോട് അവിടെ വന്നു നിൽക്കാൻ പറഞ്ഞതാടാ പിന്നെ ബാക്കി നിന്നോട് പറഞ്ഞല്ലോ?
മനു : ഓ അറിയാം അറിയാം.പക്ഷെ എനിക്കൊരു ഐഡിയ തോന്നി. പറയട്ടെ?
അഭി : നീ പറയ്
മനു : എന്തായാലും നീ രണ്ട് വർഷത്തേക്ക് എറണാകുളത്തു പോകും, വല്ല വെക്കേഷനോ മറ്റുമല്ലേ നീ ഇങ്ങോട്ടേക്കു വരുന്നത് അത് വരെ നിന്റെ ബന്ധുവീട്ടിൽ അല്ലെ. അപ്പോ നിന്റെ റൂം കാലിയാണ് മുകളിലത്തെ നിലയും. നിനക്ക് മുകളിലത്തെ നില മാത്രം വാടകക്ക് കൊടുത്തുകൂടെ?അതാകുമ്പോ ഒരു പൈസയും കിട്ടും ആ ഒറ്റക്കാണെന്നുള്ള തോന്നലും മാറി കിട്ടും എങ്ങനെ ഉണ്ട്?
അഭി : ഹാ ബെസ്റ്റ് ഇത് നിനക്ക് മുന്നേ ഞാൻ പറഞ്ഞതാണ് പക്ഷെ അമ്മക്ക് അതും താല്പര്യം ഇല്ല.
മനു : അതെന്താ ആന്റി താല്പര്യം ഇല്ലാത്തത്?
അഭി : ഓ അമ്മക്ക് ഇവിടെ താമസിക്കാൻ വരുന്നവർ ഏത് തരത്തിലുള്ള ആളാണെന്നു അറിയാൻ പറ്റില്ല എന്നും, അവരൊക്കെ ഏത് തരം ആളുകളാണെന്നും അറിയാൻ പറ്റില്ല എന്ന്. അറിയാവുന്ന ആരേലും ആണേൽ കുഴപ്പില്ല എന്ന്.
മനു : അപ്പൊ അറിയാവുന്ന ആരുമില്ലേ?
അഭി : എവിടെ എല്ലാവർക്കും വീടും കുടിയും ഉണ്ട് അപ്പൊ എന്തിനാ വാടക.
മനു : ആന്റി അങ്ങനെ നോക്കികൊണ്ടിരുന്നാൽ ആരും വരില്ല.
സിമി : അത് സാരമില്ല, നിങ്ങള് എനിക്ക് ഒരു കൂട്ട് ഉണ്ടാക്കാൻ ആണ് ഇത്ര ബദ്ധപ്പെടുന്നത് എന്ന് മനസിലാകും അത് സാരമില്ല രണ്ട് വർഷത്തേക്ക്
💬 Comments
View all comments