Chapter Title : ആദ്യാനുരാഗം
അയാള്‍ പറഞ്ഞു. ഞാന്‍ അലക്സിനെ പിടിച്ചോണ്ട് ക്ലാസിനു വെളിയില്‍ ഇറങ്ങി,അവന്‍റെ കഴുത്തിന് പിടിച്ചു ഭിത്തിയില്‍ ചേര്‍ത്തുകൊണ്ട് ഞാന്‍ പറഞ്ഞു
"ഡാ കോപ്പെ നീ ഒറ്റ ഒരുത്തന്‍ കാരണമ ഇപ്പോള്‍ ഇത്രയും നാണം കേട്ടത്,അതും അവള്‍ടെ മുന്‍പില്‍".
"ഡാ കഴുത്തേന്നു വിട് അല്ലെങ്കില്‍ ഞാന്‍ ചത്ത് പോകും".അവന്‍ പറഞ്ഞു ഞാന്‍ കഴുത്തിലെ പിടി വിട്ട് അവനെ കലിപ്പിച്ചു നോക്കി.
"എന്‍റെ അളിയാ ഒന്ന് ക്ഷമിക്കു,ആര്‍ക്കും ഒരു അബദ്ധം പറ്റും,പിന്നെ അവന്‍ നമ്മളെ അപമാനിച്ചതിന് നമ്മള്‍ അവനിട്ടൊരു പണി പണിയും ഫൈനല്‍ എക്സാം കഴിഞ്ഞിട്ട്".അവന്‍ പറഞ്ഞു
"എന്നാലും അവര്‍ടെ മുന്‍പില്‍ നമ്മുടെ വില പോയില്ലേട"?ഞാന്‍ ചോദിച്ചു
"ഒരു കണക്കിന് നമ്മുടെ സ്വഭാവം അവര്‍ നേരത്തെ അറിഞ്ഞത് നന്നയില്ലെ"?
"നീ എന്ത പറഞ്ഞു വരുന്നത്"?
"ഡാ നല്ല ആണ്‍പിള്ളേരെക്കാളും തല്ലിപ്പൊളികളെ ആണ് പെണ്‍കുട്ടികള്‍ക്ക് ഇഷ്ട്ടം".
"അത് നിന്നോട് ആര് പറഞ്ഞു"?
"ആരേലും പറയണോ സിനിമയില്‍ ഒക്കെ അങ്ങനെ ആണെല്ലോ".
"ഡാ പൊട്ടന്‍കൊണാപ്പാ അത് സിനിമ ഇതു ജീവിതം രണ്ടും രണ്ട".ഞാന്‍ പറഞ്ഞു
"ഓ അങ്ങനെ ആണോ".അവന്‍ പറഞ്ഞു
"ആ ഇനി പറഞ്ഞിട്ട് കാര്യമില്ല,ക്ലാസ്സിന്‍റെ അവിടെ പോയി ഉള്ള വായിനോട്ടം വേണ്ട".ഞാന്‍ പറഞ്ഞു,അവനും അത് ശരി വെച്ചു
അങ്ങനെ ഒരഴച്ചയോളം ആ വായിനോട്ടം അങ്ങനെ തക്രിതിമിയില്‍ നടന്നു,ആ സമയം കൊണ്ട് അലക്സ് എന്തൊക്കെയോ കോമാളിത്തരങ്ങള്‍ കാണിച്ച് കാവ്യയെ വളച്ചു.പക്ഷെ ഏയ്‌ഞ്ചല്‍ എനിക്ക് പിടി തരാതെ വരാലിനെ പോലെ പിടഞ്ഞു മാറിക്കൊണ്ടേ ഇരുന്നു,ഞാന്‍ അവളോട് സംസാരിക്കാന്‍ ചെല്ലുംപോഴത്തേക്കും അവള്‍ പേടിച്ചു ഒഴിഞ്ഞ് മാറി പോകുകയാണ് പതിവ്,ഞാന്‍ അവളെ ശ്രദ്ധിക്കുന്നത് അവള്‍ അറിയുന്നുമുണ്ട്.അങ്ങനെ ഇരിക്കുമ്പോള്‍ ആണ്
💬 Comments
View all comments