Chapter Title : ആദ്യാനുരാഗം
അഞ്ജലി അവളെ കുറിച്ച് ഒരു കാര്യം എന്നോട് പറഞ്ഞത്.
"ഡാ അവള്‍ടെ അച്ഛന്‍ ഭയങ്കര ദേഷ്യക്കാരന,പോരാത്തതിന് അവള്‍ടെ ഫാമിലി വളരെ ഓര്‍ത്തഡോക്സ് ആണ്,അവള്‍ ആരെയെങ്കിലും പ്രേമിക്കുന്നതായിട്ടു അവള്‍ടെ തന്ത അറിഞ്ഞാല്‍ അവിടം കൊണ്ട് അവള്‍ടെ പഠിപ്പ് നിര്‍ത്തി കെട്ടിച്ചു വിടും എന്നാ അവള്‍ടെ കൂട്ടുകാരികള്‍ എന്നോട് പറഞ്ഞത്".അഞ്ജലി പറഞ്ഞു
"ഓഹോ അപ്പോള്‍ തന്ത ആണ് എന്‍റെ കഥയിലെ വില്ലന്‍".ഞാന്‍ പറഞ്ഞു
"അതെ".അഞ്ജലി പറഞ്ഞു
"എടി അവള്‍ക്ക് എന്നെ ഇഷ്ടമാണെന്നാണ് എന്‍റെ ഒരു വിശ്വാസം,പക്ഷെ ഞാന്‍ അടുത്ത് ചെല്ലുമ്പോഴേക്കും അവള്‍ ഒഴിഞ്ഞ് മാറുവ,ഇപ്പോഴല്ലേ അതിന്‍റെ റീസണ്‍ മനസ്സിലായത്."ഞാന്‍ പറഞ്ഞു
"ഇനി എന്ത നിന്‍റെ അടുത്ത പ്ലാന്‍"?
"ഞാന്‍ നാളെ അവളെ പ്രൊപോസ് ചെയ്യാന്‍ പോവാ".ഞാന്‍ പറഞ്ഞു
"ഉം,നല്ലത് അവള്‍ നോ പറഞ്ഞാല്‍ നീ എന്ത് ചെയ്യും"?അവള്‍ ചോദിച്ചു
"പ്ലാന്‍ ബി ഉണ്ട് അതൊരു അറ്റകൈ പ്രയോഗമാ ഏറ്റാല്‍ ഏറ്റു".
"അതെന്താട"?
"അങ്ങനെ ഒരു സാഹചര്യം വന്നാല്‍ അപ്പോള്‍ പറയാം".ഞാന്‍ പറഞ്ഞു
അങ്ങനെ പിറ്റേ ദിവസം രാവിലെ ആയി പതിവില്ലാതെ ഞാന്‍ രാവിലെ എണീറ്റ് കുളിച്ചു അമ്പലത്തില്‍ പോയി ഈശ്വരനോട് പ്രാര്‍ത്ഥിച്ചു അവള്‍ ഓക്കെ പറയണേ എന്ന്,നന്നായി ഡ്രസ്സ് ചെയ്തു ഒരു കുറിയും തൊട്ട് കയ്യില്‍ ഒരു റോസാ പൂവും പിടിച്ചു അവളെ കാത്ത് ഫസ്റ്റ് ഇയര്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ മുന്‍പില്‍ നിന്നു,കുറച്ചു നേരത്തിനു ശേഷം അവള്‍ കൂട്ടുകാരികളുടെ കൂടെ നടന്നു വരുന്നത് ഞാന്‍ കണ്ട്,ഞാന്‍ റോസാ പൂ പുറകില്‍ മറച്ചു പിടിച്ചു,അവള്‍ എന്നെ ക്രോസ് ചെയ്യാന്‍ പോയപ്പോള്‍ ഞാന്‍ പറഞ്ഞു
"ഏയ്‌ഞ്ചല്‍ ഒന്ന് നിന്നെ".അവളുടെ കൂട്ടുകാരികള്‍ തിരിഞ്ഞു നോക്കി പക്ഷെ
💬 Comments
View all comments