Chapter Title : ആദ്യാനുരാഗം
അവള്‍ അവിടെ നിന്നതെ ഉള്ളു,ഞാന്‍ ബാക്കി ഉള്ളവരോട് പറഞ്ഞു
"നിങ്ങള്‍ പൊക്കോ".അവള്‍ കാവ്യയുടെ കയ്യില്‍ പിടിച്ചു പോകരുത് എന്ന് തലയാട്ടി,എനിക്ക് ദേഷ്യം വന്നു
"എനിക്ക് നിന്നോട് തനിച്ചു സംസാരിക്കണം നീ എന്‍റെ കൂടെ വാ".ഞാന്‍ ഉച്ചത്തില്‍ പറഞ്ഞു
"ഡി ചെല്ല് ചേട്ടന്‍ നിന്നെ ഒന്നും ചെയ്യില്ല".എന്ന് പറഞ്ഞു കാവ്യാ അവളെ എന്‍റെ അടുത്തേക്ക് ചെല്ലാന്‍ തള്ളി വിട്ടു അവള്‍ എന്‍റെ മുഖത്ത് നോക്കുന്നില്ല ആ മുഖം താഴ്ന്നു തന്നെ ഇരിക്കുകയാണ്.
"വാ ലൈബ്രറിയിലേക്ക് പോകാം ".എന്ന് പറഞ്ഞു ഞാന്‍ അവളുടെ കയ്യില്‍ പിടിച്ചു വലിച്ചു,അവള്‍ ഞെട്ടലോടെ എന്‍റെ മുഖത്തേക്ക് നോക്കി ഞാന്‍ അതൊന്നും കാര്യമാക്കാതെ അവളെ കയ്യില്‍ പിടിച്ചു കൊണ്ട് ലൈബ്രറിയില്‍ കൊണ്ട് പോയി നിര്‍ത്തി,ഭാഗ്യത്തിന് അവിടെ ആരും ഇല്ലായിരുന്നു അതുകൊണ്ട് നോ പറഞ്ഞാലും നാണം കെടില്ല,അവള്‍ എന്‍റെ മുഖത്ത് നോക്കുന്നില്ല ഒരു കുറ്റവാളിയെ പോലെ തല കുനിച്ചു നില്‍ക്കുന്നു.ഞാന്‍ പറഞ്ഞു
"തല ഉയര്‍ത്തി എന്നെ നോക്ക്". ആ കണ്ണുകള്‍ നിറഞ്ഞു തുളുംപാറായി നില്‍ക്കുന്നുണ്ടായിരുന്നു.പക്ഷെ അവള്‍ ധരിച്ചിരുന്ന ആ ആകാശനീല ചുരിദാര്‍ ടോപ്പിലും റോസ് പാന്റും അവള്‍ക്ക് നന്നായി ചേരുന്നുണ്ടായിരുന്നു.ഞാന്‍ അവളുടെ കണ്ണില്‍ നോക്കി പുറകില്‍ നിന്നും റോസാ പൂ എടുത്ത് അവളുടെ മുന്‍പില്‍ ഒരു മുട്ട് നിലത്തു കുത്തി കൊണ്ട് പറഞ്ഞു.
"ഐ ലവ് യു......................................................",കുറച്ചു നേരത്തിന് ശേഷം അവള്‍ എന്നോട് പറഞ്ഞു
"ഇച്ചായന്‍ ഒന്ന് എണീറ്റെ എനിക്ക് പറയാന്‍ ഉള്ളത് കൂടി കേള്‍ക്കണം".അവള്‍ ആദ്യമായി എന്നോട് സംസാരിച്ചതിന്‍റെ സന്തോഷത്തില്‍ ഞാന്‍ എണീറ്റു,അവള്‍ ഇച്ചായന്‍ എന്ന് വിളിച്ച വാക്ക് എനിക്ക് നന്നായി ബോധിച്ചു.
"എന്താ പറയ്".ഞാന്‍
💬 Comments
View all comments