Chapter Title : ആദ്യാനുരാഗം
അവര് മക്കളുടെ ഇഷ്ടത്തിന് പ്രാധാന്യം കൊടുക്കും,പക്ഷെ നിങ്ങള് ഇവളോട് ചെയ്യുന്നതോ സ്വന്തം ഇഷ്ടങ്ങള് അവള്ടെ മേല് അടിച്ചേല്പ്പിക്കാന് ആണ് ശ്രെമിക്കുന്നത്,സ്വന്തം മകളുടെ മനസ്സ് മനസ്സിലാക്കാന് പറ്റാത്ത നിങ്ങള് മാതാപിതാക്കള്ക്ക് തന്നെ അപമാനം ആണ്,നിങ്ങള് ഇവളെ ഉപേക്ഷിച്ച പോലെ എനിക്ക് എനിക്ക് ഇവളെ ഉപേക്ഷിക്കാന് പറ്റില്ല ഇവള് എന്റെ പെണ്ണ എന്റെ വീട്ടില് ഇവള് രാജകുമാരിയിയെ പോലെ ജീവിക്കും ഒരു കുറവും ഇല്ലാതെ".ഇത്രയും അവരോട് പറഞ്ഞു കൊണ്ട് അവളുടെ കയ്യും പിടിച്ചു കൊണ്ട് ഞാന് ബൈകിനു അടുത്തേക്ക് നടന്നു അവള് അപ്പോഴും കരയുന്നുണ്ടായിരുന്നു
"നീ എന്തിനാ കരയുന്നെ അവര്ക്ക് നിന്നെ മനസിലാക്കാന് കഴിഞ്ഞിട്ടില്ല,അവര്ക്കത് എന്ന് മനസ്സിലാകുന്നോ അന്ന് അവര് നിന്നെ തേടി വരും,പിന്നെ ഇതു ഞാന് നേരത്തെ പ്രതീക്ഷിച്ചത,ഞാനില്ലേ നിന്റെ കൂടെ ഇനി നീ കരയരുത്,നമുക്ക് എന്റെ വീട്ടില് പോകാം അവിടെ എല്ലാരും നിന്നെ രണ്ടു കയ്യും നീട്ടി സ്വീകരിക്കുകയെ ഉള്ളു".ഞാന് പറഞ്ഞു, അവള് എന്നെ തല ഉയര്ത്തി നോക്കി ഞാന് അവളെയും കൂട്ടി വീട്ടിലേക്കു യാത്ര തിരിച്ചു,ഞാന് അച്ഛനെയും അമ്മയെയും വിളിച്ച് നടന്ന കാര്യം എല്ലാം പറഞ്ഞു അവര് പറഞ്ഞത് നാളെ തന്നെ അവളെ രജിസ്റ്റര് മാര്യേജ് ചെയ്യാന്,അവര് ഉടന് തന്നെ നാട്ടില് വരാം എന്നും. ഞാന് അലക്സിനെ വിളിച്ച് കാര്യം പറഞ്ഞു,ഞാന് അവളെയും കൂട്ടി വീട്ടിലേക്കു ചെന്നു മുത്തശനോടും മുത്തശിയോടും അവളെ പറ്റി നേരത്തെ പറഞ്ഞിരുന്നതിനാല് അവര് അവളെ സന്തോഷത്തോടെ സ്വീകരിച്ചു,അവള് വീട്ടില് വന്നു കുറെ കരഞ്ഞു അവള്ടെ അച്ഛനെയും അമ്മയേയും ഓര്ത്തു,ഞാന് ഒരു വിധം അവളെ പറഞ്ഞു സമാധാനപ്പെടുത്തി,പിറ്റേ ദിവസം രാവിലെ രജിസ്റ്റര് ഓഫീസില്
💬 Comments
View all comments