Chapter Title : ആദ്യാനുരാഗം
മുന്പില് കയറി നിന്നു അത് തടഞ്ഞു.
"എടി ഒരുംപെട്ടവളെ കുടുംബത്തിന്റെ പേര് നീ കളഞ്ഞു പുളിച്ചല്ലോ,നിന്നെ പഠിക്കാന് വിട്ടത് ഇതിനാണോടി"?അവര് കരഞ്ഞു കൊണ്ട് പറഞ്ഞു ഏയഞ്ചലിന് പറയാന് വാക്കുകള് കിട്ടാതെ അവള് നിന്നു കരയുക മാത്രം ആണ് ചെയ്യുന്നത്.
"ഇനി ഞങ്ങള്ക്ക് ഒരു മകളെ ഉള്ളു,ഞങ്ങളെ സംബന്ധിച്ചിടത്തോളം നീ ഇന്നു കൊണ്ട് മരിച്ചു,ഇനി ഞങ്ങള്ക്ക് ഇങ്ങനെ ഒരു മകള് ഇല്ല,ഞങ്ങള് മരിച്ചാല് പോലും നീ ഈ പടി ചവിട്ടി പോകരുത്".എന്ന് അയാള് അവളോട് പറഞ്ഞു. അവള് അയാളുടെ കാലില് വീണു കരഞ്ഞു കൊണ്ട് പറഞ്ഞു
"അപ്പച്ചാ എന്നോട് ക്ഷമിക്കണം ഞാന് ഇച്ചായനെ എന്റെ ജീവനേക്കാള് സ്നേഹിക്കുന്നു,എനിക്ക് ഇച്ചായനെ മറക്കാന് കഴിയില്ല,ഇച്ചായനെ സ്നേഹിക്കാതിരിക്കാന് ഞാന് ശ്രമിച്ചത പക്ഷെ എനിക്ക് കഴിഞ്ഞില്ല". എനിക്ക് അത് കണ്ടപ്പോള് നെഞ്ച് പൊട്ടി കീറുന്ന വേദന ഉണ്ടായി,എനിക്ക് വേണ്ടി അവള് ഇത്രയും വേദന സഹിക്കുന്നത്,എന്നെ അവള് അത്രയും സ്നേഹിക്കുന്നു
"നീ അവന്റെ കൂടെ അങ്ങ് പൊക്കോ,ഞങ്ങള്ക്ക് ഇനി ഇങ്ങനെ ഒരു മകള് ഇല്ല".എന്ന് പറഞ്ഞു കൊണ്ട് അവളുടെ അച്ഛനും അമ്മയും അവളുടെ അവളുടെ സാധനങ്ങള് എല്ലാം വീട്ടില് നിന്നും എടുത്ത് മുറ്റത്തേക്ക് എറിഞ്ഞു,അവള് അവിടെ താഴെ ഇരുന്നു കരയുകയാണ്,ഞാന് അവളെ പിടിച്ചു എഴുന്നേല്പ്പിച്ചു,അവര് വീടിനു പുറത്ത് ഇറങ്ങി വന്നു
"ഇനി ഞങ്ങള്ക്ക് നിന്നെ കാണണ്ട,നീ ഇഷ്ടപ്പെടുന്നവന്റെ കൂടെ പോയി ജീവിക്ക്".അവള്ടെ അമ്മ പറഞ്ഞു അവളെ എന്റെ നെഞ്ചോടു ചേര്ത്ത് പിടിച്ചു കൊണ്ട് ഞാന് പറഞ്ഞു
"എനിക്കും ഉണ്ട് അച്ഛനും അമ്മയും പക്ഷെ അവര് എന്റെ ഇഷ്ടങ്ങള്ക്ക് എതിര് നില്ക്കാറില്ല,ഒരു നല്ല അച്ഛനും അമ്മയും ആണെകില്
💬 Comments
View all comments