0%

Chapter Title : ആദ്യാനുരാഗം

Author : kkstories Read All Parts 562

അവള്‍ എന്‍റെ കയ്യില്‍ പിടിച്ചു കൊണ്ട് മുറ്റത്തേക്ക് ഇറക്കിയതും അവളുടെ അപ്പനും അമ്മയും കാറില്‍ വന്നു ഇറങ്ങിയതും ഒന്നിച്ചായിരുന്നു,എന്‍റെ കയ്യില്‍ ഉള്ള അവളുടെ പിടി മുറുകി,പാവം പേടിച്ചു വിറച്ചു കരയാറായി നില്‍ക്കുകയാണ്,എന്‍റെ കയ്യും പിടിച്ചു അവള്‍ നില്‍ക്കുന്നത് കണ്ട് അവളുടെ അച്ഛന്റെയും അമ്മയുടെയും മുഖത്ത് കോപം ഇരച്ചു കയറി.അവര്‍ കാറില്‍ നിന്നും ഇറങ്ങി ഞങ്ങളുടെ അടുത്തേക്ക് വന്നു,അവള്‍ പേടിച്ചു എന്‍റെ കയ്യില്‍ ഉള്ള മുറുക്കം പിന്നെയും കൂട്ടി,എനിക്ക് അവരെ കാണുമ്പോള്‍ പ്രത്യേകിച്ചു ഒരു വികാരവും തോന്നാത്തത് കൊണ്ട് ഞാന്‍ സാധാരണ ഗതിയില്‍ തന്നെ നിന്നു,അവളുടെ അച്ഛന്‍ ഞങ്ങളുടെ അടുത്ത് നിന്നു നിന്നു അവളോട്‌ ദേഷ്യത്തില്‍ ചോദിച്ചു

"ആരാടി ഇവന്‍"? അവള്‍ ഒന്നും മിണ്ടിയില്ല പേടിച്ചു വിറച്ചു നില്‍ക്കുകയാണ്,അതിന്‍റെ കൂടെ അവള്‍ കരയാനും തുടങ്ങി.അവള്‍ ഒന്നും മിണ്ടിയില്ല,അടുത്ത സെക്കന്റ്‌ അവളുടെ കരണത്ത് അയാളുടെ കൈ പതിഞ്ഞു,ആ മുഖത്തു അടി കൊണ്ട പാട് ചുമന്നു കിടന്നു,എനിക്ക് അയാളെ തല്ലി കൊല്ലാന്‍ ഉള്ള ദേഷ്യം വന്നു,പിന്നെ ഏയഞ്ചല്‍ അച്ഛന് അവളെ തല്ലാന്‍ ഉള്ള അധികാരം ഉണ്ട് എന്ന് ഓര്‍ത്തപ്പോള്‍ ഞാന്‍ അടങ്ങി.അയാള്‍ പറഞ്ഞത് കേട്ടില്ലേ ആരാടി ഇവന്‍?,എന്ന് ചോദിച്ചു കൊണ്ട് വീണ്ടും അടിക്കാനായി കൈ ഓങ്ങി,ഞാന്‍ അയാളുടെ കയ്യില്‍ കയറി പിടിച്ചു കൊണ്ട് പറഞ്ഞു

"തൊട്ട് പോകരുത് അവളെ ഇനി,ഞാനും ഏയ്‌ഞ്ചലും തമ്മില്‍ പ്രണയത്തില,ഞങ്ങള്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നു,അത് ഇപ്പോള്‍ നിങ്ങള്‍ എതിര്‍ത്താലും ഇല്ലെങ്കിലും ഞങ്ങള്‍ വിവാഹം കഴിക്കും". ഏയ്‌ഞ്ചല്‍ അപ്പോഴും തല കുനിച്ചു നിന്നു കരയുകയായിരുന്നു എന്തോ കുറ്റം ചെയ്തതു പോലെ,അവളുടെ അമ്മ അവളെ തല്ലാന്‍ ആയി വന്നപ്പോള്‍ ഞാന്‍

💬 Comments

View all comments