Chapter Title : ആദ്യാനുരാഗം
നേരത്തെ അറിയുന്നത നല്ലത്".ഞാന് അവളുടെ കവിളുകള് കൈകുമ്പിളില് ആക്കി ആ മനോഹരമായ മാന്പേട മിഴികളിലേക്കു നോക്കി ചോദിച്ചു,ആ കണ്ണുകളില് എനിക്ക് എന്നോടുള്ള അവളുടെ പ്രണയം വ്യക്തമായി കാണാന് സാധിച്ചു.ആ കണ്ണുകളില് നനവ് പടരുന്നത് എനിക്ക് അറിയാന് സാധിച്ചു,ഞാന് അവളെ എന്റെ നെഞ്ചോട് ചേര്ത്തുകൊണ്ട് അവളുടെ ചെവിയില് പറഞ്ഞു.
"നീ എന്റെ പെണ്ണ എന്റെ മാത്രം നിന്നെ ഒരാള് വിവാഹം കഴിക്കുന്നുണ്ടെങ്കില് അത് ഞാന് മാത്രം ആയിരിക്കും അത് നിന്റെ അച്ഛനും അമ്മയും എതിര്ത്താലും". അവള് തലയുയാര്ത്തി എന്നെ നോക്കി,ആ കണ്ണുകള് നിറഞ്ഞു തുളുംമ്പാറായിരുന്നു,ഞാന് ആ നെറ്റിയില് ഒരു ചുടു ചുമ്പനം നല്കി,അവളുടെ തലയില് തലോടി കൊണ്ട് എന്റെ ദേഹത്തോട് അവളെ ചേര്ത്ത് പിടിച്ചു കൊണ്ട് ഞാന് ചോദിച്ചു.
"നിന്റെ അച്ഛനും അമ്മയും നമ്മുടെ ബന്ധത്തിന് എതിര്ത്താല് ഞാന് വിളിച്ചാല് നീ എന്റെ കൂടെ ഇറങ്ങി വരുമോ"?
"എനിക്ക് ഇച്ചായന്റെ സ്ഥാനത്ത് ഇനി മറ്റൊരാളെ സങ്കല്പ്പിക്കാന് പോലും കഴിയില്ല,ഇച്ചായന് വിളിച്ചാല് ഞാന് ഞാന് എവിടെക്കായാലും ഇറങ്ങി വരും".കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണുനീര് തുടച്ചു കൊണ്ട് അവള് പറഞ്ഞു,ഞാന് അവളെ നെഞ്ചോടു ചേര്ത്ത് നെറുകയില് ഒരു മുത്തം നല്കികൊണ്ട് പറഞ്ഞു
"എനിക്ക് അത്രയും അറിഞ്ഞാല് മതി,ഇനി നമ്മളെ തമ്മില് പിരിക്കാന് ആരെകൊണ്ടും കഴിയില്ല". അവള് എന്റെ നെഞ്ചില് ഒരു കൊച്ചു കുട്ടിയെ പോലെ മുഖമമര്ത്തി എന്നെ കെട്ടിപിടിച്ചു നിന്നു,പെട്ടന്നവള് പിറകോട്ടു മാറിയിട്ട് പറഞ്ഞു
"ഇച്ചായാ ഇപ്പോള് അപ്പനും അമ്മയും വരും ഇച്ചായന് പെട്ടന്ന് പൊക്കോ".
"അവരു വരട്ടെടി ഞാന് അവരോട് സംസാരിക്കാം".ഞാന് പറഞ്ഞു
"ഇച്ചായാ പ്ലീസ് ഇപ്പോള് ഒന്നും പറയണ്ട".എന്ന് പറഞ്ഞു
💬 Comments
View all comments