Chapter Title : ആദ്യാനുരാഗം
ചുറ്റുപാടും ഇല്ല,ഏയ്‌ഞ്ചലിന് ഒരു അനിയത്തി ഉണ്ട് അവള്‍ എന്തായാലും ഈ സമയത്ത് സ്കൂളില്‍ പോയി കാണും എന്ന ഉറപ്പിനാലും ഞാന്‍ അവളുടെ വീട്ടിലേക്കു കയറി ചെന്നു,ഡോര്‍ തുറന്ന് കിടന്നതിനാല്‍ ഞാന്‍ നേരെ ഹാളിലേക്ക് കയറി ചെന്നു,അവിടെ നിന്നു കൊണ്ട് ഞാന്‍ അവളെ വിളിച്ചു
"ഏയ്‌ഞ്ചല്‍.... ഏയഞ്ചല്‍..."
എന്‍റെ ശബ്ദം കേട്ട് അവള്‍ റൂമില്‍ നിന്നും ഹാളിലേക്ക് വന്നു.ഒരു വെള്ള ടീഷര്‍ട്ടും നീല മിഡിയും ആയിരുന്നു അവളുടെ വേഷം,എന്നെ കണ്ടപ്പോള്‍ അവളൊന്നു ഞെട്ടി,എന്നെ അവള്‍ അവിടെ പ്രതീക്ഷിച്ചു കാണില്ല അതുകൊണ്ടാവാം.തലവേദന കൊണ്ടാവാം അവളുടെ മുഖത്തിന് ക്ഷീണം ഉള്ളത് പോലെ കാണപെട്ടു,ആ സുന്ദരമായ മുഖം ചെറുതായി ഒന്ന് വാടുന്നത് പോലും എനിക്ക് സഹിക്കാന്‍ പറ്റാത്ത വിധം ഞാന്‍ അവളെ സ്നേഹിക്കുന്നു,എനിക്ക് വിഷമം തോന്നി ആ സുന്ദരമായ മുഖം വാടിയിരിക്കുന്നത് കണ്ടപ്പോള്‍,അവള്‍ എന്‍റെ അടുത്ത് വന്നു എന്നെ അവിടെ കണ്ടതിനാല്‍ അവള്‍ക്ക് നല്ല പേടി ഉള്ളാതായി എനിക്ക് ആ മുഖത്ത് നിന്നും മനസ്സിലാക്കാന്‍ സാധിച്ചു,അവള്‍ എന്നോട് ചോദിച്ചു
"ഇച്ചായന്‍ എന്ത ഇവിടെ"?
"നിന്നെ ഒന്ന് കാണാതെ എനിക്ക് കോളേജില്‍ നില്‍ക്കാന്‍ എനിക്ക് മനസ്സ് വന്നില്ല അതാ ഇങ്ങു വന്നത്,കാവ്യാ പറഞ്ഞു നിനക്ക് തലവേദന ആണെന്ന് ഇപ്പോള്‍ എങ്ങനെ ഉണ്ട്"?ഞാന്‍ ചോദിച്ചു
"ഇപ്പോ കുഴപ്പമില്ല,ഇച്ചായന്‍ ഇവിടെ ഇപ്പോള്‍ വരണ്ടായിരുന്നു ആരെങ്കിലും കണ്ടാല്‍ അപ്പനോട് പറഞ്ഞു കൊടുക്കും".അവള്‍ പേടിക്കുന്നതിന്‍റെ കാരണം പറഞ്ഞു.
"നിന്നെ ഒരു നോക്ക് കാണാതെ എനിക്ക് മനസമാധനമായിട്ടു ഇരിക്കാന്‍ കഴിയും എന്ന് തോന്നുന്നുണ്ടോ?,പിന്നെ ആരെങ്കിലും കാണും എന്നാ ഭയം ആണെങ്കില്‍ ഇന്നല്ലെങ്കില്‍ നാളെ നിന്‍റെ അച്ഛനും അമ്മയും ഇതു അറിയും,അതുകൊണ്ട് കുറച്ചു
💬 Comments
View all comments