Chapter Title : ആദ്യാനുരാഗം
അച്ഛന്റെ സുഹൃത്ത് ആണെന്നും എന്തെങ്കിലും പ്രശ്നം ഉണ്ടായാല്‍ അദ്ധേഹത്തോട് പറഞ്ഞാല്‍ മതിയെന്നുമാണ്.അങ്ങനെ അഷറഫിനോട് നന്ദിയും പറഞ്ഞു ഞങ്ങള്‍ അപ്പോള്‍ തന്നെ ഹോസ്പിറ്റലില്‍ നിന്നും ഇറങ്ങി.
അന്ന് രാത്രി എനിക്ക് ഉറങ്ങനെ കഴിഞ്ഞില്ല,രാവിലെ അവളുടെ ഒപ്പം ചിലവഴിച്ച നിമിഷങ്ങളെ കുറിച്ച് ആലോചിച്ചു വെറുതെ കിടന്നു,എങ്ങനെയെങ്കിലും നേരം വെളുത്ത മതി എന്നാ ഒറ്റ ചിന്ത മാത്രമേ ഉള്ളായിരുന്നു,അവളും ഇപ്പോള്‍ എന്നെ കുറിച്ച് ആലോചിക്കുന്നുണ്ടായിരുക്കും എന്ന ചിന്ത എന്നില്‍ അതിയായ സന്തോഷം നല്‍കി.പിറ്റേ ദിവസം രാവിലെ ഒരിക്കലും ഇല്ലാത്ത സന്തോഷത്തോടെയും ആവേശത്തോടെയും ആണ് ഞാന്‍ അവളെ കാണാന്‍ ആയി കോളേജിലോട്ടു പോയത്,പക്ഷെ അവളെ മാത്രം കൂട്ടുകാരികളുടെ ഒപ്പം കണ്ടില്ല,കാവ്യയെ കണ്ടപ്പോള്‍ ഞാന്‍ ചോദിച്ചു
"ഏയ്‌ഞ്ചല്‍ എന്തിയെ"?
"അവള്‍ക്ക് തല വേദന ആണ് അതുകൊണ്ട് ഇന്നു വരില്ലെന്ന് പറഞ്ഞു".കാവ്യാ പറഞ്ഞു.
ഇടിവെട്ടു ഏറ്റവനെ പാമ്പ് കടിച്ച അവസ്ഥയില്‍ ആയിരുന്നു ഞാന്‍ അപ്പോള്‍.എങ്ങനെയും ഏയ്‌ഞ്ചലിനെ കണ്ടേ പറ്റു എന്ന് ഉറപ്പിച്ചു ഞാന്‍ കാവ്യയോട് ഞാന്‍ ഏയ്‌ഞ്ചലിന്‍റെ അഡ്രസ് ചോദിച്ചു മനസ്സിലാക്കി,ഉടനെ തന്നെ ക്ലാസ്സില്‍ കയറാതെ ഞാന്‍ ബൈക്കില്‍ അവളുടെ വീടിനെ ലക്ഷ്യമാക്കി യാത്ര തിരിച്ചു.അവളുടെ വീടിന്‍റെ അടുത്ത് ബൈക്ക് നിര്‍ത്തി അവളെ കാണുന്നത് ഉചിതമല്ല എന്ന് മനസ്സിലാക്കിയ ഞാന്‍ കുറച്ചു ദൂരെ മാറി ബൈക്ക് നിര്‍ത്തിയ ശേഷം ഞാന്‍ അവളുടെ വീടിനു മുന്‍പിലെ റോഡില്‍ കൂടി ഒന്ന് നടന്നു,അപ്പോള്‍ തന്നെ അവളുടെ അച്ഛനും അമ്മയും കാറില്‍ കയറി പുറത്തേക്കു പോയി,ഇതു തന്നെ അവളെ കാണാന്‍ പറ്റിയ സമയം എന്ന് ഞാന്‍ ഉറപ്പിച്ചു ചുറ്റിനും എന്നെ ആരേലും നോക്കുന്നുണ്ടോ എന്ന് ഒന്ന് കറങ്ങി നോക്കി,ഭാഗ്യത്തിന് ആരും
💬 Comments
View all comments