0%

Chapter Title : ആദ്യാനുരാഗം

Author : kkstories Read All Parts 555

പറഞ്ഞു അവള്‍ കണ്ണ് തുടച്ചു എന്‍റെ അടുത്ത് വന്നിരുന്നു.

"എന്ത് പറഞ്ഞു ക്ലാസ്സില്‍ നിന്നു പുറത്ത് ചാടിയത്"?ഞാന്‍ ചോദിച്ചു

"ഫ്രണ്ടിനു അപകടം പറ്റി എന്ന് പറഞ്ഞു".അവള്‍ പറഞ്ഞു

"എടി കള്ളി അപ്പൊ നിനക്ക് കള്ളം പറയാന്‍ ഒക്കെ അറിയാം അല്ലെ"?ഞാന്‍ ചോദിച്ചു അതിനു മറുപടി ഒരു പുഞ്ചിരി ആയിരുന്നു,അതുകണ്ട് ഞാനും കൂടെ ചിരിച്ചു,അങ്ങനെ അന്ന് വയ്കുന്നേരം വരെ ഏയ്‌ഞ്ചല്‍ എന്‍റെ കൂടെ ആ മുറിയില്‍ ഉണ്ടായിരുന്നു,അവള്‍ മനസ്സു തുറന്ന് എല്ലാ കാര്യങ്ങളും എന്നോട് പറഞ്ഞു അവളുടെ വീട്ടുകാരെ കുറിച്ചും അവളെ കുറിച്ചും ഞാന്‍ തിരിച്ചും അതുപോലെ തന്നെ പറഞ്ഞു,ആ ഒരു ദിവസം കൊണ്ട് ഞങ്ങള്‍ ശരിക്കും അടുത്തു,അങ്ങനെ വയ്കുന്നേരം ആയപ്പോള്‍ അവളെ കാവ്യയുടെ കൂടെ പറഞ്ഞു വിട്ടു,പോകാന്‍ നേരം അവള്‍ എന്നെ സങ്കടത്തോടെ ഒന്ന് നോക്കി

"ഞാന്‍ സങ്കടപ്പെടണ്ട എന്നെ ഇന്നു തന്നെ ഡിസ്ചാര്‍ജ് ചെയ്യും ഞാന്‍ നാളെ തൊട്ട് കോളേജില്‍ വരും".ഞാന്‍ അവളെ നോക്കി പറഞ്ഞു

അവള്‍ ഒന്ന് ചെറുതായി ചിരിച്ചു,ഞാനും,അവള്‍ യാത്ര പറഞ്ഞു പോയി.അവള്‍ പോയി കഴിഞ്ഞപ്പോള്‍ അവള്‍ ഇഷ്ടമാണെന്ന് പറഞ്ഞതിന്‍റെ സന്തോഷത്തില്‍ ഞാന്‍ കൈയ്യില്‍ കുത്തിയിരുന്ന ഗ്ലുകോസ് വലിച്ചൂരി അവിടെ കിടന്നു തുള്ളിച്ചാടി,എന്‍റെ പ്രവര്‍ത്തി കണ്ട് അലകക്സും അഞ്ജലിയും പൊട്ടിച്ചിരിക്കുകയാണ്,എനിക്കെന്‍റെ സന്തോഷം നിയന്ത്രിക്കാന്‍ പറ്റിയില്ല,ഞാന്‍ അവരെ രണ്ടു പേരെയും ചെന്നു കെട്ടിപിടിച്ചു,അടുത്തത് ഞാന്‍ ചെയ്തതു എന്‍റെ അച്ഛനെയും അമ്മയെയും വിളിച്ച് നടന്ന കാര്യങ്ങള്‍ എല്ലാം പറഞ്ഞു,അവര്‍ എന്നോട് പറഞ്ഞത് അവളെ വേഗം അവരുടെ മരുമകള്‍ ആക്കി വീട്ടിലോട്ടു കൊണ്ടുവരാന്‍ ആണ്,മതം രണ്ടും വേറെ ആണെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അച്ഛന്‍ പറഞ്ഞത് ഇവിടുത്തെ സി.ഐ

💬 Comments

View all comments